ഇന്നലെ രാത്രി അൽ നാസർ അവരുടെ സൗദി പ്രോ ലീഗ് മത്സരത്തിൽ അബ്ബക്കെതിരെ കളത്തിൽ ഇറങ്ങിയിരുന്നു. മത്സരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും കൂട്ടർക്കും അനുകൂലമായി അവസാനിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, 2-2 എന്ന നിലയിൽ കളി സമനിലയിൽ അവസാനിച്ച് ഇരുടീമുകളും ഒരു പോയിന്റ് പങ്കിട്ടു. മത്സരത്തിന് ശേഷം റൊണാൾഡോ കളത്തിലെ ടീമിന്റെ മോശം പ്രകടനത്തിന് ആരാധകരോട് മാപ്പ് പറഞ്ഞു.
തുടർച്ചയായ ആറ് ജയത്തിനു ശേഷം അൽ നസർ എഫ് സി വഴങ്ങിയ സമനിലയായിരുന്നു അത്. രണ്ട് ഗോളിന്റെ ലീഡ് നേടിയ ശേഷമായിരുന്നു അൽ നസർ എഫ് സി സമനില വഴങ്ങിയത്. ടീമിന്റെ മോശം പ്രകടനത്തിന് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ തിരിഞ്ഞു. താരത്തിന്റെ മോശം പ്രകടനത്തിന് ശേഷം ആരാധകർ റൊണാൾഡോയെ അടുത്ത മത്സരത്തിൽ പുറത്തിരുത്തണം എന്നും പറയണം.
“ദൈവത്തിന് സ്തുതി. എന്തായാലും, അൽ നാസർ ആരാധകരോട് ഞാൻ ക്ഷമ ചോദിക്കുന്നു, ഞങ്ങൾ മികച്ച രീതിയിൽ തിരിച്ചുവരുമെന്ന് ഞാൻ നിങ്ങളോട് വാഗ്ദാനം ചെയ്യുന്നു. ഒരു സമനില എന്നത് സ്വപ്നത്തിന്റെ അവസാനത്തെ അർത്ഥമാക്കുന്നില്ല.” റൊണാൾഡോ പറഞ്ഞു. സൗദി പ്രൊ ലീഗ് 2023 – 2024 സീസണിൽ എട്ട് മത്സരങ്ങളിൽ 10 ഗോൾ നേടി 38 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ടോപ് സ്കോറർ സ്ഥാനത്താണ്. അൽ നസർ എഫ് സിയുടെ തന്നെ സെനഗൽ സൂപ്പർ സ്ട്രൈക്കർ സാദിയൊ മാനെ ആറ് ഗോൾ നേടിയിട്ടുണ്ട്. ഏഴ് ഗോളുമായി അൽ എത്തിഹാദ് എഫ് സിയുടെ മൂസ ഡെംബെലെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത്.
Read more
സീസണിൽ മികച്ച പ്രകടനം നടത്തുന്ന റൊണാൾഡോ അത് തുടരാനും ടീമിനായി മികച്ച പ്രകടനം നടത്താനും ശ്രമിക്കും .