ഇതാ റയലിനായി പുതിയ റൊണാൾഡോ അവതരിച്ചിരിക്കുന്നു, അയാളുടെ അതെ നിലവാരത്തിൽ കളിക്കാൻ കഴിവുള്ള താരമാണ് ജൂഡ് ബെല്ലിങ്ഹാം; തുറന്നടിച്ച് വിനീഷ്യസ് ജൂനിയർ

ഇന്നലെ നടന്ന ലോകം കാത്തിരുന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ ഒരു തകർപ്പൻ തിരിച്ചുവരവാണ് റയൽ മാഡ്രിഡ് നടത്തിയത്. പുറകിൽ നിന്ന് തിരിച്ചുവന്ന ശേഷം റയൽ മനോഹരമായി വിജയം കൊയ്യിലാ ആയിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ആയിരുന്നു റയൽ ബാഴ്‌സയെ തോൽപ്പിച്ചത്. സീസണിൽ മുഴുവൻ തകർപ്പൻ ഫോമിൽ കളിച്ച ജൂഡ് ബെല്ലിങ്ഹാം റയലിന്റെ ഹീറോയാകുന്ന കാഴ്ചയാണ് ഇന്ന് കാണാൻ പറ്റിയത്. താരമാണ് റയലിന്റെ രണ്ട് ഗോളുകളും നേടിയത്.

തന്നെ ബോസ്കിനുള്ളിൽ തന്നെ കിടക്കുന്നവൻ എന്നൊക്കെ പറഞ്ഞ് കളിയാക്കിയവരുടെ മുന്നിൽ നെഞ്ചുംവിരിച്ച് അവരെ അടിക്കുക ആയിരുന്നു ഒന്നാമത്തെ ഗോളിലൂടെ ബെല്ലിങ്ഹാം. ബോക്സിങ് പുറത്ത് നിന്ന് മനോഹരമായ ഷോട്ട് എടുത്താണ് ഗോൾ നേടിയത്. ഇപ്പോഴിതാ തന്റെ സഹതാരമായ ബെല്ലിങ്ഹാമിനെ കുറിച്ച് ചില കാര്യങ്ങൾ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർ പറഞ്ഞിട്ടുണ്ട്.

സൂപ്പർ താരം പറഞ്ഞത് ഇങ്ങനെയാണ്:

“അവിശ്വസനീയം.. അവനാണ് ഈ സീസണിൽ മികച്ച പ്രകടനത്തിലൂടെ റയലിന്റെ വ്യത്യസ്ത മുഖമാകുന്നത്. റയൽ മാഡ്രിഡ് ആരാധകർ ക്രിസ്റ്റ്യാനോ റൊണാൾഡോയെ കണ്ടു പരിചയമുള്ളവരാണ്. ഇപ്പോൾ ഇത് ആ സ്ഥാനത്തേക്ക് ജൂഡ് ബെല്ലിങ്ഹാം എത്തിയിരിക്കുന്നു. ഞങ്ങൾക്ക് ഒരുപാട് യുവതാരങ്ങളുണ്ട്. കളത്തിനകത്തും പുറത്തും ഞങ്ങൾ എപ്പോഴും ഒരുമിച്ചാണ് നിലകൊള്ളുന്നത്.അത് ഞങ്ങൾക്കിടയിൽ ഐക്യം ഉണ്ടാക്കുന്നു. അത് ഞങ്ങളെ ഒരു മികച്ച ടീമാക്കി മാറ്റുന്നു. ഞങ്ങൾക്ക് ഇനിയും മികച്ചതാകാനുണ്ട് ” താരം പറഞ്ഞ് നിർത്തി.

മികച്ച വിജയത്തോടെ ലാ ലിഗ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്താനും റയലിനായി. സീസണിൽ 13 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് താരത്തിന്റെ സംഭാവന. താരത്തിന്റെ കരുത്തിൽ തന്നെയാണ് റയലിന്റെ മുന്നേറ്റങ്ങൾ എല്ലാം നടക്കുന്നത്.