ദാ വന്നു ദേ പോയി, എന്തിനാണ് കാർഡ് കിട്ടിയതെന്ന് മനസ്സിലാകാതെ അയാൾ ചിരിച്ചു; ചരിത്രത്തിലിടം നേടിയ ഒരു റെഡ് കാർഡ്..റെക്കോഡ്

ഫുട്‍ബോളിൽ റെഡ് കാർഡ് കിട്ടുക എന്നത് സാധാരണഗതിയിൽ ചിരിപ്പിക്കുന്ന കാര്യമല്ല, എന്നാൽ ഗ്രീക്ക് രണ്ടാം ഡിവിഷൻ ഫുട്ബോൾ താരമായ സെർജ് ജിഹോവയെ സംബന്ധിച്ച് ഈ തീരുമാനം ശരിക്കും ചിരിപ്പിച്ചു. താരത്തെ സംബന്ധിച്ചിടത്തോളം, മൈതാനത്ത് വന്ന് നിമിഷങ്ങൾക്കകംറെഡ് കാർഡ് കിട്ടിയപ്പോൾ എന്തിനാണ് ഇങ്ങനെ ഒന്ന് കിട്ടിയതെന്നുള്ള രീതിയിൽ ആയിരുന്നു താരത്തിന്റെ നിൽപ്പ്.

ഗ്രീക്ക് രണ്ടാം ഡിവിഷൻ മത്സരത്തിൽ ഒളിംപിയാക്കോസ് വോലോസും ഗിൽഫഡാസും തമ്മിൽ ഏറ്റുമുട്ടുന്നു. ആ സമയത്ത് കളിയിൽ 3-1ന് മുന്നിലായിരുന്ന ഒളിംപിയാക്കോസ് വോലോസിനെതിരെ പകർക്കാരുടെ നിരയിലാണ് താരത്തെ ഗിൽഫഡാസിനെ തിരിച്ചുവരാൻ സഹായിക്കാൻ സെർജ് ജിഹോവയെ പരിശീലകൻ അയച്ചു.

ചരിത്രത്തിലെ വേഗമേറിയ റെഡ് കാർഡ് മേടിച്ചാണ് താരം കളം വിട്ടത്. ഗ്രൗണ്ടിലെത്തി വെറും 7 സെക്കന്റിനുള്ളിൽ അത് സംഭവിച്ചു എന്നതാണ് എടുത്ത് പറയേണ്ട കാര്യം. എതിരാളിയെ ഫൗൾ ചെയ്‌തതിനാണ് താരത്തിന് കാർഡ് കിട്ടിയത്, സാധാരണ മഞ്ഞ കാർഡ് കിട്ടി ഒതുക്കാവുന്ന ഒരു ഫൗളിന് ഇത്തരത്തിൽ ഒരു ശിക്ഷ വിധിച്ചതിനാൽ ചിരിച്ചുകൊണ്ടാണ് താരം കളം വിട്ടത്.

Read more

2013-ൽ, സെർജി ഡിജൂഹ എന്ന താരം മത്സരത്തിൽ ഉണ്ടായ ഒരു അനുഭവം കണ്ട് ഇങ്ങനെ പറഞ്ഞു കാണും- ‘ഇതിലും ഭേദം ഇന്ന് കളിക്കാൻ ഇറങ്ങണ്ടായിരുന്നു” .