താന്‍ റയല്‍ മാഡ്രിഡിലേക്കെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ചെല്‍സി താരം എഡ്വിന് ഹസാര്‍ഡ്. ചെല്‍സിയുമായുള്ള കരാര്‍ താരം പുതുക്കുന്നില്ലെന്നും റയല്‍ മാഡ്രിഡിന്റെ ഓഫറിനായി കാത്തിരിക്കുകയാണെന്നും ഹസാര്‍ഡിന്റെ പിതാവ് കഴിഞ്ഞ മാസം ഒരു ബെല്‍ജിയം പത്രത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, പിതാവിന്റെ വാക്കുകള്‍ തെറ്റാണെന്നും ചെല്‍സിയില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തന്റെ ശ്രമമെന്നും ഹസാര്‍ഡ് വ്യക്തമാക്കി.
റയല്‍ മാഡ്രിഡ് നീക്കത്തെ കുറിച്ച് നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട് പിതാവുമായി താന്‍ സംസാരിച്ചിരുന്നു. ബ്ലൂസുമായി രണ്ട് വര്‍ഷം കൂടി തനിക്ക് കരാറുണ്ടെന്നും ഈ സീസണ് അവസാനം വരെ എന്തായാലും ചെല്‍സിയില്‍ തുടരുമെന്നും പിതാവിനോട് പറഞ്ഞിട്ടുണ്ടെന്നും ഹസാര്‍ഡ് പറഞ്ഞതായി സ്പെയിനിലെ ഏറ്റവും പ്രമുഖ ഫുട്ബോള്‍ മാധ്യമമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നു.
Read more
എഡ്വിന് ഹസാര്‍ഡ്, കെയ്ന്‍ എന്നീ താരങ്ങളിലൊരാളെ റയല്‍ മാഡ്രിഡ് നോട്ടമിടുന്നുണ്ടെന്നും ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ടീമിലെത്തിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടയിലാണ് ഹസാര്‍ഡ് നിലപാട് വ്യക്തമാക്കിയത്.