നിലവിലെ ബ്രസീൽ ടീമിൽ ഏറ്റവും മികച്ച താരമാണ് വിനീഷ്യസ് ജൂനിയർ. നെയ്മർ ജൂനിയറിന് ശേഷം ടീമിൽ ഇത്രയും ഇമ്പാക്ട് ഉണ്ടാക്കിയ താരം വേറെയില്ല എന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വർഷം ബാലൺ ഡി ഓർ കിട്ടാൻ ഏറ്റവും കൂടുതൽ അർഹത ഉണ്ടായിരുന്ന താരമായിരുന്നു വിനീഷ്യസ്.
എന്നാൽ അവസാന നിമിഷം അത് സ്വന്തമാക്കിയത് സ്പാനിഷ് താരമായ റോഡ്രിയായിരുന്നു. അതിൽ റയൽ മാഡ്രിഡ് താരങ്ങൾ ചടങ് ബഹിഷ്കരിക്കുകയും ചെയ്യ്തതോടെ സംഭവം വൻ വിവാദങ്ങളിലേക്ക് പോയി. ക്ലബ് ലെവലിൽ നിലവിൽ റയൽ മാഡ്രിഡിന് വേണ്ടി തകർപ്പൻ പ്രകടനമാണ് അദ്ദേഹം കാഴ്ച വെക്കുന്നത്. എന്നാൽ വിനീഷ്യസ് ക്ലബിൽ കളിക്കുന്നതിന്റെ പകുതിയെങ്കിലും ബ്രസീൽ ടീമിന് വേണ്ടി കളിക്കണമെന്നും അങ്ങനെ കളിച്ചാൽ ടീം രക്ഷപെടും എന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് റൊണാൾഡോ നസാരിയോ.
റൊണാൾഡോ നസാരിയോ പറയുന്നത് ഇങ്ങനെ:
” ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം തന്നെയാണ് വിനീഷ്യസ്. പക്ഷെ അവൻ റയൽ മാഡ്രിഡിൽ കളിക്കുന്നത് പോലെ തന്നെ നാഷണൽ ടീമിലും കളിച്ചാൽ ആ ടീം രക്ഷപെടും” റൊണാൾഡോ നസാരിയോ പറഞ്ഞു.
മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടന്ന മത്സരത്തിൽ പ്ലയെർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത് വിനീഷ്യസ് ജൂനിയറാണ്. മത്സരത്തിൽ റയലിന് മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്. കൂടാതെ ഒരു ആസിസ്റ്റും താരം നേടിയിട്ടുണ്ട്. റയലിന് വേണ്ടി ഇഞ്ചുറി ടൈമിൽ ജൂഡ് ബെല്ലിങ്ങ്ഹാം നേടിയ ഗോളിലാണ് അവർക്ക് വിജയിക്കാനായത്.