ഹാലൻഡും എംബാപ്പെയും മിടുക്കന്മാരാണ്, പക്ഷെ നിങ്ങൾക്ക് പറ്റിയ താരം അവനാണ്; ദയവ് ചെയ്ത് അദ്ദേഹത്തെ മേടിക്കുക; റയലിനോട് അഭ്യർത്ഥനയുമായി ഫുട്ബോൾ ഇതിഹാസം

കരീം ബെൻസെമയുടെ വിടവാങ്ങലിന് ശേഷം റയൽ മാഡ്രിഡ് ഒരു സ്‌ട്രൈക്കറെ അന്വേഷിക്കുകയാണ്. സ്പാനിഷ് ക്ലബ്ബിന് സാന്റിയാഗോ ബെർണബ്യൂവിൽ ഒരു ദീർഘകാല സ്‌ട്രൈക്കറെ അടിയന്തിരമായി ആവശ്യമാണ്. ബെൻസെമയുടെ അഭാവം ടീമിന് വലിയ തിരിച്ചടി ഒന്നും സമ്മാനിച്ചില്ലെങ്കിലും ടീമിന് ഗോളടി വീരനായ താരത്തെ ആവശ്യമാണ്.

വരും വർഷങ്ങളിൽ ടീമിനെ നയിക്കാൻ ഒരു ലോകോത്തര സ്‌ട്രൈക്കർക്ക് വേണ്ടിയുള്ള അന്വേഷണത്തിൽ, ഫുട്ബോൾ ഇതിഹാസം ജിയാൻഫ്രാങ്കോ സോള ഈ വിഷയത്തിൽ ഒരു അഭിപ്രായം പറഞ്ഞിരിക്കുകയാണ്. എർലിംഗ് ഹാലൻഡും കൈലിയൻ എംബാപ്പെയും പ്രമുഖ പേരുകളാണെങ്കിലും, റയൽ മാഡ്രിഡിന് തികച്ചും അനുയോജ്യനായ താരം വിക്ടർ ഒസിംഹെനെ ആണെന്നിൻ അവനെ അവഗണിക്കരുതെന്ന് എന്നും മുൻ താരം പറഞ്ഞിരിക്കുകയാണ്.

കഴിഞ്ഞ സീസണിൽ, ഡീഗോ മറഡോണയുടെ കാലഘട്ടത്തിന് ശേഷം നാപ്പോളിയെ തങ്ങളുടെ ആദ്യ സീരി എ കിരീടം നേടുന്നതിൽ സഹായിച്ച ഒസിംഹെൻ മികച്ച പ്രകടനം നടത്തിയിരുന്നു. ഇപ്പോൾ, റയൽ മാഡ്രിഡ് അതിന്റെ ശ്രദ്ധേയമായ ഓപ്ഷനുകൾ ആലോചിക്കുമ്പോൾ, സോള ഒസിംഹെനെ ഒരു ശ്രദ്ധേയമായ തിരഞ്ഞെടുപ്പായി കാണുന്നു.

സൂപ്പർ താരങ്ങൾ ആയ എർലിംഗ് ഹാലൻഡും കൈലിയൻ എംബാപ്പെയും ആണ് റയലിന്റെ പ്രധാന ഓപ്ഷനുകൾ എങ്കിലും ബെല്ലിങ്ങാം പോലെ ഒരു മികച്ച ഓപ്ഷൻ ഉള്ളപ്പോൾ റയലിന് ആവശ്യം ഒരു സ്‌ട്രൈക്കർ ആണെന്നും അതിന് പറ്റിയ ആൾ വിക്ടർ ഒസിംഹെനെ ആണെന്നും ഇതിഹാസം പറഞ്ഞുവെക്കുന്നു.