ആദ്യം സ്റ്റാർട്ടിങ് ഇലവനിൽ, പിന്നെ ടീമിൽ ഇല്ല; ഇന്നലെ വിനിഷ്യസിന് സംഭവിച്ചത് ഇങ്ങനെ

ഇന്നലെ ലാ ലീഗയിൽ നടന്ന മാഡ്രിഡ് ഡെർബിയിൽ റയൽ മാഡ്രിഡ് – അത്ലറ്റികോ മാഡ്രിഡ് മത്സരം സമനിലയിൽ അവസാനിച്ചിരുന്നു. മത്സരത്തിന്റെ ഇരുപതാം മിനിറ്റിൽ ബ്രാഹിം ഡയസ് റയൽ മാഡ്രിഡിന് ലീഡ് നേടിക്കൊടുക്കുകയായിരുന്നു. റയൽ ജയം ഉറപ്പിച്ച അവസരത്തിൽ ലോറെന്റെ നേടിയ ഗോൾ അത്ലറ്റിക്കോ മാഡ്രിഡിന് സമനില നേടിക്കൊടുക്കുകയായിരുന്നു.

മത്സരത്തിലേക്ക് വരുന്നതിന് മുമ്പ് റയലിന്റെ സ്റ്റാർട്ടിങ് ഇലവൻ പ്രഖ്യാപിക്കുമ്പോൾ അതിൽ വിനിഷ്യസിന്റെ പേര് ഇലവനിൽ ഉണ്ടായിരുന്നു . പിന്നെ എന്തുകൊണ്ടാണ് താരം ഇലവനിൽ ഇല്ലാത്തത് എന്നതായിരുന്നു ചോദ്യം. വാം അപ്പ് നടത്തുന്നതിനിടെ താരത്തിന് പരിക്ക് പറ്റുക ആയിരുന്നു. അതിനാലാണ് താരത്തിന് പിന്മാറേണ്ടതായി വന്നത്.

മികച്ച ഫോമിൽ കളിക്കുന്ന താരത്തിന്റെ അഭാവം കളത്തിൽ റയലിന്റെ മുന്നേറ്റങ്ങളിൽ പ്രകടമായിരുന്നു. എന്നാൽ പകരം വന്ന ബ്രാഹിം മികച്ച പ്രകടനം നടത്തുകയും ചെയ്തു. പക്ഷെ സമനില വഴങ്ങിയത് നിലവിൽ മാഡ്രിഡിന് തിരിച്ചടിയാണ്. ഒന്നാം സ്ഥാനത്ത് റയൽ തന്നെയാണ് തുടരുന്നത്. 23 മത്സരങ്ങളിൽ നിന്ന് 58 പോയിന്റാണ് റയൽ മാഡ്രിഡിന് ഉള്ളത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 48 പോയിന്റുള്ള അത്ലറ്റിക്കോ മാഡ്രിഡ് നാലാം സ്ഥാനത്താണ് തുടരുന്നത്.

ഈ സീസണിൽ റയൽ കിരീടം ഉറപ്പിക്കുമെന്ന് തന്നെ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട് .