ലോക കപ്പിന് ശേഷം നിർണായക തീരുമാനങ്ങൾ ഉണ്ടാകും, വ്യക്തത വരുത്തി ഫിഫ

വരാനിരിക്കുന്ന ഖത്തര്‍ ലോകകപ്പ് ഫുട്ബോളില്‍ മത്സരങ്ങളുടെ നിശ്ചിത സമയം 100 മിനുട്ടാക്കിയേക്കുമെന്ന അഭ്യൂഹങ്ങളെ തള്ളി ഫിഫ. മത്സരങ്ങളുടെ സമയം ദീര്‍ഘിപ്പിക്കാനുള്ള പദ്ധതി ഇപ്പോൾ മനസ്സിൽ ഇല്ല. ലോകകപ്പിന് ശേഷമേ എന്തെങ്കിലും തീരുമാനം ഉണ്ടാകു.

ലോകകപ്പ് കഴിയുന്നതോടെ സമയം 100 മിനിറ്റാകുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇതോടെയാണ് ഫിഫ രംഗത്ത് എത്തിയത്. നാല് വർഷത്തിലും ലോകകപ്പ് നടത്തുന്നതിന് പകരം രണ്ട് വർഷത്തിലൊരിക്കൽ ലോകകപ്പ് നടത്താൻ ആലോചന ഉണ്ടെന്ന് ഫിഫ അറിയിച്ചതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങള്‍ വന്നിരുന്നു. ഫുട്ബോളിനെ ഫിഫ നശിപ്പിക്കുന്നു എന്ന അഭിപ്രായം പ്രചരിക്കുന്നതിനിടെയാണ് 100 മിനിറ്റ് കഥ എത്തിയത്.

എല്ലാ മത്സരത്തിനും എക്സ്ട്രാ 10 മിനിറ്റ് എന്ന നിർദേശം ഫിഫ തലവന്‍ ജിയോനി ഇന്‍ഫാന്റിനോ മുന്‍പോട്ട് വെച്ചിരുന്നു.  റഫറി തീരുമാനിക്കുന്ന എക്സ്ട്രാ ടൈം എന്ന നിയമത്തിന് പകരം എല്ലാ മത്സരത്തിനും 10 മിനിറ്റ് എക്സ്ട്രാ എന്ന ആലോചനയും ഫിഫ നടത്തുന്നുണ്ട്.

ലോകകപ്പിന് ശേഷം വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരിക്കുമെന്ന് ഫുട്ബോൾ ലോകം ആകാംഷ യോടെയാണ് നോക്കുന്നത്