എല്ലവരും കാത്തിരിക്കുന്നത് ഞാനും എന്റെ മകനും ഒരുമിച്ച് കളത്തിലേക്ക് ഇറങ്ങുന്നത് കാണാനാണ്: ക്രിസ്റ്റ്യാനോ റൊണാൾഡോ

അടുത്ത ഫെബ്രുവരിയിൽ പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 40 വയസ് തികയുകയാണ്. ക്ലബ് ലെവലിലും നിലവിൽ ഗംഭീര പ്രകടനമാണ് താരം ഇപ്പോൾ നടത്തുന്നതും. തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലെ മത്സരങ്ങൾ അദ്ദേഹം ഇപ്പോൾ ആസ്വദിക്കുകയാണ്. കഴിഞ്ഞ കലണ്ടർ വർഷം 37 ഗോളുകൾ റൊണാൾഡോ നേടിയിട്ടുണ്ട്.

റൊണാൾഡോയുടെ മകൻ ജൂനിയർ അൽ നാസറിന്റെ ഭാഗമായ അക്കാഡമിയിൽ തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. റൊണാൾഡോയും അദ്ദേഹത്തിന്റെ മകനും ഒരുമിച്ച് ഒരു കളിക്കളം പങ്കിടുന്നത് കാണാനാണ് ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്നത്. അതിനെ കുറിച്ച് റൊണാൾഡോ സംസാരിച്ചു.

ക്രിസ്റ്റ്യാനോ റൊണാൾഡോ പറയുന്നത് ഇങ്ങനെ:

“ഞാനും എന്റെ മകനും ഒരുമിച്ച് കളിക്കുന്ന നിമിഷത്തിനു വേണ്ടിയാണു ഞാനും കാത്തിരിക്കുന്നത്. ചിലപ്പോൾ അത് ഉടനെ നടന്നേക്കാം, നമുക്ക് നോക്കാം, അവന് ഇപ്പോൾ 14 വയസ്സാണ്. ആ സമയം എന്റെ കാര്യം എങ്ങനെ ആകുമെന്ന് എനിക്ക് അറിയില്ല. എന്റെ കാലുകൾ എങ്ങനെ കാര്യങ്ങൾ ചെയ്യുന്നു എന്നുള്ളത് നമുക്ക് നോക്കാം” ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.

അൽ നാസറിന്റെ സീനിയർ ടീമിലേക്ക് പ്രവേശിക്കണമെങ്കിൽ ഇനിയും ഒരുപാട് മികച്ച പ്രകടനങ്ങൾ നടത്തി തന്റെ അച്ഛൻ തെളിയിച്ച അതേ കഴിവ് വീണ്ടും തെളിയിക്കേണ്ടി വരും ജൂനിയറിന്. നിലവിൽ റൊണാൾഡോയ്ക്ക് ഇപ്പോഴുള്ള ഫോം നിലനിർത്തികൊണ്ട് പോകുക എന്ന ലക്ഷ്യമാണ് ഉള്ളത്.

Read more