ഫെബ്രുവരിയിൽ 40 വയസ് തികയുകയാണ് പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്. കാലം എത്ര കഴിഞ്ഞാലും അദ്ദേഹം തന്റെ ഫോമിൽ ഒരു വിട്ടു വീഴ്ചയും ചെയ്യാറില്ല. ഫുട്ബോൾ കരിയറിൽ അദ്ദേഹം തന്റെ അവസാന മത്സരങ്ങൾ ഇപ്പോൾ ആസ്വദിക്കുകയാണ്. കഴിഞ്ഞ വർഷത്തിൽ 40 ഗോളുകൾ പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
നിലവിൽ റൊണാൾഡോ തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. 2026 ഫിഫ ലോകകപ്പ് ആയിരിക്കും അദ്ദേഹത്തിന്റെ അവസാനത്തെ ലോകകപ്പ്. അതും കൂടെ നേടിയാൽ തന്റെ സ്വപ്നം സഫലമാകും. ഈ പ്രായത്തിലും യുവ താരങ്ങൾക്ക് മോശമായ സമയമാണ് അദ്ദേഹം കൊടുക്കുന്നത്. യുവൻ്റസിൽ ഉണ്ടായിരുന്നപ്പോൾ ഏതെങ്കിലും ഒരു മത്സരം തോറ്റാൽ എല്ലാവരും റൊണാൾഡോയെ ക്രൂശിക്കുമായിരുന്നു എന്ന് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ യുവൻ്റസ് താരമായ പാട്രിസ് എവ്ര.
പാട്രിസ് എവ്ര പറയുന്നത് ഇങ്ങനെ:
” ആരാധകർ സ്നേഹവും ബഹുമാനവും ആണ് താരങ്ങൾക്ക് കൊടുക്കേണ്ടത്. അതാണ് അത്യാവശ്യവും. യുവന്റസ് ഏതെങ്കിലും മത്സരം സമനില പിടിച്ചാലോ, തോൽവി ഏറ്റുവാങ്ങിയാലോ എല്ലാവരും ബലിയാടാകുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ്. അത് അദ്ദേഹത്തിന് മനസ്സിലായിരുന്നു. സീരി എയിൽ വിജയിക്കുക എന്നത് എളുപ്പമായ കാര്യമല്ല എന്നത് എല്ലാവരും മറക്കുന്നു” പാട്രിസ് എവ്ര പറഞ്ഞു.