ബ്ലാസ്റ്റേഴ്സിനോട് വിടപറയാൻ ഇവാൻ, കാരണം ഇത്; ആരാധകർക്ക് നിരാശ വാർത്ത

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ എന്ന തന്റെ റോൾ ഉപേക്ഷിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ ദിവസം മോശം റഫറിയിങ്ങുമായി ബന്ധപ്പെട്ടൊരു അഭിപ്രായം പറഞ്ഞതിന് ഇവനെ അടുത്ത മത്സരത്തിൽ നിന്ന് ഐഎസ്എൽ അധികൃതർ പറയുന്നു. മോശം റഫറിയുമായി ബന്ധപ്പെട്ട് പല പരിശീലകരും അഭിപ്രായങ്ങൾ പറയുന്നുണ്ടെങ്കിലും പണി കിട്ടുന്നത് ഇവാന് മാത്രമാണ്.

അതിനാൽ തന്നെ ഇവാന് നിലവിലെ സാഹചര്യങ്ങൾ മടുത്ത് തുടങ്ങുന്നു. കേരള ബ്ലാസ്റ്റേഴ്സിനോട് അദ്ദേഹത്തിന് എന്നും സ്നേഹവും ബഹുമാനവുമാണ്. ബ്ലാസ്റ്റേഴ്‌സ് വിട്ടാൽ താൻ ഇന്ത്യയിലെ മറ്റൊരു ടീമിനെയും പരിശീലിപ്പിക്കില്ല എന്ന നിലപാട് നേരത്തെ തന്നെ ഇവാൻ പറഞ്ഞതാണ്. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ ഇവാൻ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാകില്ല.

ഒരു മത്സരത്തിൽ നിന്നാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഡഷൻ ഇവാനെ വിലക്കിയിരിക്കുന്നത്. റഫറിമാർക്കെതിരായ വിമർശനത്തിനാണ് അച്ചടക്കസമിതി ശിക്ഷ വിധിച്ചത്. കൂടെ 50,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ലീഗിൽ വ്യാഴാഴ്ച്ച പഞ്ചാബ് എഫ്സിയെ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് തന്ത്രങ്ങൾ പറഞ്ഞുകൊടുക്കാൻ ഇവാൻ വുകോമാനോവിച്ച് ടീമിനൊപ്പമുണ്ടാവില്ല.

ഇന്ത്യൻ സൂപ്പർ ലീഗിലെ ഈ സീസണിലെ ആദ്യത്തെ കുറച്ചു മത്സരങ്ങളിൽ ഇവാൻ വിലക്കിലായിരുന്നു. കഴിഞ്ഞ വർഷം ബാംഗ്ലൂർ എഫ് സി മത്സരത്തിന് ശേഷം ഇവാൻ കളിക്കാരെ തിരകെ വിളിച്ചതിന് വിലക്ക് നേരിട്ടിരുന്നു. മാർച്ച് മൂന്നിന് നടന്ന പ്ലേ ഓഫ് മത്സരത്തിലാണ് റഫറിയുടെ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമനോവിച്ചും താരങ്ങളും മൈതാനം വിട്ടത്. സംഭവത്തിൽ ബ്ലാസ്റ്റേഴ്‌സിന് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ നാല് കോടി രൂപ പിഴ ചുമത്തുകയായിരുന്നു