ഇവാന്റെ മറുപടി ബുദ്ധിപരം, എല്ലാം വിശദമായി പഠിച്ച് ആ പ്രധാന പോയിന്റ് കൂടി ചേർത്ത് പരിശീലകൻ; ഇനി ഫെഡറേഷൻ തീരുമാനിക്കട്ടെ

ബെംഗളൂരു എഫ്‌സിക്കെതിരായ ഐഎസ്എല്‍ ഫുട്‌ബോള്‍ പ്ലേ ഓഫ് മത്സരവുമായി ബന്ധപ്പെട്ട വിവാദത്തില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) നല്‍കിയ നോട്ടിസിന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുക്കൊമനോവിച്ച് വിശദീകരണം നല്‍കിയിരുന്നു.

ബെംഗളൂരുവിനെതിരായ ഒറ്റ മത്സരത്തിലെ തെറ്റായ തീരുമാനം മാത്രമല്ല ടീമിനെ പിന്‍വലിക്കാനുള്ള തീരുമാനത്തിനു പിന്നിലെന്നും കഴിഞ്ഞ ഫൈനലില്‍ ഉള്‍പ്പെടെ റഫറി ക്രിസ്റ്റല്‍ ജോണ്‍ കൈക്കൊണ്ട തെറ്റായ തീരുമാനങ്ങളോടുള്ള പ്രതിഷേധത്തിന്റെ തുടര്‍ച്ചയായാണ് ഇതെന്നും ഇവാന്‍ പറഞ്ഞു.

എന്തായാലും സ്വയം ഒരു മാന്യനായി ചിത്രീകരിച്ച ക്രിസ്റ്റലിനെക്കുറിച്ച് ഇവാൻ പറയുന്നത് ഇങ്ങനെ- “കഴിഞ്ഞ സീസണിലെ ഫൈനലിൽ, റഫറി (ക്രിസ്റ്റൽ ജോൺ) ഒരു ‘ലാസ്റ്റ് മാൻ’ ഫൗളുമായി ബന്ധപ്പെട്ട് ഒരു വിവാദ കോൾ നടത്തി. കളിക്കാരും ആരാധകരും ആ ഫൗളിനെക്കുറിച്ച് പറഞ്ഞതാണ്. അതിനാൽ (അതേ) റഫറി മറ്റൊരു വിവാദ കോൾ നടത്തിയപ്പോൾ, അത് നമ്മൾ ശ്രദ്ധിക്കണം. ആ മത്സരത്തിൽ അതിനിർണായകമായ ഒരു പോയിന്റിൽ ആകാശ് മിശ്ര നടത്തിയ ഗുർത്താമായി ഫൗളിന് മഞ്ഞ കാർഡ് കൊടുക്കുക ആയിരുന്നു റഫറി, റെഡ് കിട്ടേണ്ട ഫൗൾ ആയിരുന്നിട്ട് കൂടി എടുത്ത ഈ നടപടി ചോദ്യം ചെയ്യപ്പെട്ടു എങ്കിലും ഫലം ഉണ്ടായില്ല.എക്സ്ട്രാ ടൈമും കഴിഞ്ഞ് പെനാൽറ്റിയിൽ ഹൈദരാബാദ് ജയിക്കുമ്പോൾ ഈ കാർഡ് കൃത്യമായി കൊടുത്തിരുന്നെങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു എന്നുറപ്പാണ്.

എന്തായാലും ഇവാൻ ബാംഗ്ലൂരിനെതിരെയുള്ള മത്സരത്തിൽ ഒന്നും കാണാതെയല്ല താരങ്ങളെ തിരികെ വിളിച്ചതെന്ന് വ്യക്തമാണ്. അദ്ദേഹത്തിന്റെ തീരുമാനം ഉറച്ചതായിരുന്നു. മറുപടി കത്തിൽ 20 സെക്കൻഡിൽ അധികം വൈകിയതിനാൽ തന്നെ ക്വിക്ക് ഫ്രീകിക്ക് എന്ന നിലയിൽ കാണാൻ സാധിക്കില്ല എന്ന നിലപാടുപറഞ്ഞ മുൻ റഫറിമാരുടെ അഭിപ്രായങ്ങളും ഇവാൻ ഉൾപെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ റഫറിമാരുടെ മുൻ ഡയറക്ടർ ആയിരുന്ന ഗൗതം കൗറിന്റെ നിലപാടും ഇവാൻ മറുപടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.