ശത്രുവിനെ നേരിടാൻ എമി ഒരിക്കൽകൂടി, കണക്കുകൾ ഞായറാഴ്ച്ച തീർക്കാൻ ഉറപ്പിച്ച് സൂപ്പർ താരം; എമിയുടെ കാര്യത്തിൽ തീരുമാനം ഇങ്ങനെ

ഫിഫ ലോകകപ്പിൽ അർജന്റീനയുടെ ഹീറോകളിൽ ഒരാളായ എമി മാർട്ടിനെസ് ഫൈനലിന് ശേഷം കൈലിയൻ എംബാപ്പെയെ പരിഹസിച്ചത് വലിയ വാർത്ത ആയിരുന്നു. ഫൈനലിൽ എമിയുടെ മികച്ച പ്രകടനം കാരണമാണ് അർജന്റീനക്ക് ലോകകപ്പ് കിരീടം കിട്ടിയതെന്ന് നിസംശയം പറയാം.

തോൽവിക്ക് ശേഷം എമി ഏറ്റവും കൂടുതൽ കളിയാക്കിയത് ഫ്രാൻസ് സൂപ്പർതാരം എംബാപ്പെയാണ്. ഇപ്പോഴിതാ അടുത്ത ആഴ്ച പ്രീമിയർ ലീഗിൽ ടോട്ടൻഹാം ഹോട്‌സ്പറിനെതിരായ മത്സരത്തിലൂടെ കളിക്കളത്തിൽ തിരിച്ചെത്തുമ്പോൾ നേരിടാൻ ഒരുങ്ങുന്നത് ഫ്രാൻസിന്റെകീപ്പർ ഹ്യൂഗോ ലോറിസിന്റെ ടീമിനെയാണ്.

Read more

എമി ഇതിനകം ഇംഗ്ലണ്ടിൽ തിരിച്ചെത്തി, വ്യാഴാഴ്ച വീണ്ടും പരിശീലനത്തിൽ ചേരും. പുതുവത്സര ദിനത്തിൽ ഉനൈ എമെറിയുടെ ടീം സ്പർസിനെ നേരിടും. സ്പാനിഷ് വെബ്‌സൈറ്റ് പറയുന്നതനുസരിച്ച് ആസ്റ്റൺ വില പരിശീലകൻ എമെറി മാർട്ടിനെസിന്റെ സ്വഭാവത്തിൽ അസന്തുഷ്ടനാണ്, മാത്രമല്ല അവനെ ടീമിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഖത്തറിൽ മികച്ച ലോകകപ്പ് നേടിയ മൊറോക്കോയുടെ ഗോൾകീപ്പർ യാസിൻ ബൗണുവിനോട് അദ്ദേഹം താൽപ്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുണ്ട്.