ആ മത്സരം ഒരിക്കൽക്കൂടി നടത്തുക, ഞങ്ങളെ എല്ലാവരും കൂടി ചതിച്ചതാണ്: യുർഗൻ ക്ലോപ്

പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ലിവർപൂൾ ടോട്ടൻഹാമിനോട് പരാജയപ്പെട്ടിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ആ മത്സരത്തിൽ ലിവർപൂൾ പരാജയപ്പെട്ടിരുന്നത്. വിവാദങ്ങൾ നിറഞ്ഞ തീരുമാനങ്ങളാൽ സമ്പന്നമായ ഒരു മത്സരമായിരുന്നു അത്. ലിവർപൂൾ താരം നേടിയ ഗോൾ ഓഫ്‌സൈഡ് ആണെന്ന് വിധി വന്നിരുന്നു. എന്നാൽ പിന്നീട് ഈ മത്സരം അവസാനിച്ച ശേഷം ഈ തീരുമാനം തെറ്റിപോയെന്ന് വിധി വന്നിരുന്നു.

തങ്ങൾക്ക് സംഭവിച്ച തെറ്റിന് ആ മത്സരം നിയന്ത്രിച്ച റഫറിമാർ ലിവർപൂളിനോട് മാപ്പ് പറയുകയും ചെയ്തു. ഇപ്പോഴിതാ ലിവർപൂളിന്റെ പരിശീലകനായ യുർഗൻ ക്ലോപ് മറ്റൊരു ആവശ്യം പറഞ്ഞ് രംഗത്ത് വന്നിരിക്കുന്നു. ആ മത്സരം വീണ്ടും നടത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ക്ളോപ്പ് പറഞ്ഞത് ഇങ്ങനെയാണ്:

” ഞാൻ വാർ റൂമിൽ അവർ പറഞ്ഞ കാര്യങ്ങൾ എന്താണെന്ന് ഒന്നും കേൾക്കാൻ ആഗ്രഹിക്കുന്നില്ല . അതിൽ വലിയ കാര്യമൊന്നുമില്ല. ആ ഗോൾ നമ്മൾ കണ്ടതാണ്. ഞങ്ങൾ ഗോൾ നേടിയിട്ടും നിങ്ങൾ അത് അനിവദിച്ചിട്ടില്ല. ഒരു പരിശീലകൻ എന്ന നിലയിൽ അല്ല,ഫുട്ബോളിനെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി എന്ന നിലയിൽ ഞാൻ പറയുന്നു, മത്സരം വീണ്ടും നടത്തണം. പക്ഷേ അത് നിങ്ങൾ നടത്തില്ല എന്ന് എനിക്കറിയാം ” ഇതാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്.

മത്സരം വീണ്ടും നടത്താനുള്ള സാധ്യത ഒന്നും ഇല്ലെങ്കിലും റഫറിമാർ വലിയ വിമർശനം തന്നെയാണ് ഇതുമായി ബന്ധപ്പെട്ട് നേരിടുന്നത്.