നിങ്ങളോട് പറഞ്ഞോ അങ്ങനെ ആരെങ്കിലും? വലിയ അഭിപ്രായവുമായി പോർച്ചുഗൽ പരിശീലകൻ; അയാൾ പറഞ്ഞതിലും കാര്യമുണ്ടെന്ന് ആരാധകർ

2022-ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിൽ അർജന്റീനയുടെ വിജയസാധ്യതകളെ കുറിച്ച് പോർച്ചുഗൽ മാനേജർ ഫെർണാണ്ടോ സാന്റോസ് തന്റെ ചിന്തകൾ പങ്കുവെച്ചു. നവംബർ 22-ന് നടന്ന ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ലാ ആൽബിസെലെസ്റ്റെ സൗദി അറേബ്യയ്‌ക്കെതിരെ 2-1 ന് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയിരുന്നു. ലയണൽ മെസ്സി പെനാൽറ്റിയിലൂടെ തന്റെ ടീമിന് ലീഡ് നൽകി. എന്നിരുന്നാലും, രണ്ടാം പകുതിയിൽ അഞ്ച് മിനിറ്റിനുള്ളിൽ സലേദ് അൽ-ഷെഹ്‌രിയും സലേം അൽ-ദൗസരിയും ഗോളുകൾ നേടിയത് വലിയ അട്ടിമറിക്ക് കാരണമായി.

ഫിഫ ലോകകപ്പ് നേടാനുള്ള ഫേവറിറ്റുകളായി അർജന്റീന എത്തിയ ടീം നിലവിൽ ഗ്രൂപ്പ് സിയിൽ അവസാന സ്ഥാനത്താണ്, പൂജ്യം പോയിന്റുള്ള ഗ്രൂപ്പിലെ ഏക ടീമാണ്. നവംബർ 24 ന് ഘാനയ്‌ക്കെതിരായ പോർച്ചുഗലിന്റെ മത്സരത്തിന് മുന്നോടിയായി സംസാരിച്ച സാന്റോസ്, മെസിയും കൂട്ടരും ഇപ്പോഴും ട്രോഫി നേടാൻ പറ്റുന്നവർ ആണെന്ന് അവകാശപ്പെട്ടു. അദ്ദേഹം പറഞ്ഞു

“ഇംഗ്ലണ്ടും ഫ്രാൻസും ഫേവറിറ്റുകളാണ്, കാരണം അവർ ഒരു മത്സരം വിജയിച്ചു. അര്ജന്റീന തോറ്റതിനാൽ മാത്രം അവരുടെ സാധ്യത അവസാനിച്ചെന്ന് ഞാൻ കരുതുന്നില്ല. അവർക്ക് ഇനിയും സാധ്യതയുണ്ട്.”

നവംബർ 21 ന് നടന്ന ഫിഫ ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ട് ഇറാനെതിരെ 6-2 ന് തകർപ്പൻ വിജയം നേടിയപ്പോൾ നവംബർ 22 ന് ഫ്രാൻസ് ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി.

Read more

അതേസമയം, 16-ാം റൗണ്ടിലേക്ക് യോഗ്യത നേടുന്നതിന് അർജന്റീനയ്ക്ക് ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ചേ മതിയാകൂ. നവംബർ 26-ന് മെക്സിക്കോയെ നേരിടാൻ ഒരുങ്ങുന്ന അവർ അടുത്ത മത്സരത്തിൽ പോളണ്ടിനെ നേരിടും.