പണപ്പെട്ടി തുറന്ന് സിറ്റി, കെയ്നിനെ റാഞ്ചാന്‍ ഇറക്കുന്നത് വന്‍തുക

ഇംഗ്ലീഷ് സ്ട്രൈക്കര്‍ ഹാരി കെയ്നിനെ സ്വന്തമാക്കാന്‍ വന്‍ തുക ഓഫര്‍ ചെയ്ത് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റി. നിലവില്‍ ടോട്ടനത്തിനായി കളിക്കുന്ന കെയ്നിനെ ഈ സീസണില്‍ തന്നെ പാളയത്തിലെത്തിക്കാനാണ് സിറ്റിയുടെ നീക്കം. കെയ്നിനെ സിറ്റിക്ക് വിട്ടുകൊടുക്കാന്‍ ടോട്ടനം സമ്മതംമൂളിയതയാണ് അറിയുന്നത്.

മികച്ച ഫോമിലുള്ള ഹാരി കെയ്നിനുവേണ്ടി സിറ്റിക്ക് പുറമെ ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡുമൊക്കെ രംഗത്തുണ്ടായിരുന്നു. എന്നാല്‍ കെയ്നിനായി 1636 കോടി രൂപയാണ് സിറ്റി ചെലവിടാന്‍ ഒരുങ്ങുന്നത്. കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ താരകൈമാറ്റ വിപണിയിലെ റെക്കോര്‍ഡ് തുകയായി ഇതുമാറും.

Harry Kane wants to join Pep Guardiola at Manchester City | Marca

ടോട്ടനത്തിനായി 2020-21 സീസണില്‍ 49 മത്സരങ്ങളില്‍ 33 ഗോളുകള്‍ കെയ്ന്‍ അടിച്ചുകൂട്ടിയിരുന്നു. പതിനേഴ് അസിസ്റ്റുകളും താരം നല്‍കി. ഇംഗ്ലണ്ടിനായി യൂറോ കപ്പിലും കെയ്ന്‍ മിന്നിക്കളിച്ചു. ഇംഗ്ലണ്ടിനെ ഫൈനലില്‍ ഇടം കണ്ടെത്തിയപ്പോള്‍ കെയ്ന്‍ നാലു ഗോളുകള്‍ സംഭാവന ചെയ്തു.