'അയാള്‍ നുണ പറയുകയാണ്, ഇത് അംഗീകരിക്കാന്‍ കഴിയില്ല'; പ്രതികരിച്ച് റൊണാള്‍ഡോ

ഫ്രഞ്ച് മാഗസീനായ ഫ്രാന്‍സ് ഫുട്ബോള്‍ എഡിറ്റര്‍ ഇന്‍ ചീഫായ പാസ്‌കല്‍ ഫെരേക്കെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗീസ് സ്ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മെസി നേടുന്നതിനെക്കാള്‍ കൂടുതല്‍ ബാലണ്‍ ഡിയോര്‍ നേടി വിരമിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് താന്‍ പറഞ്ഞെന്ന് പാസ്‌കല്‍ പറയുന്നത് നുണയാണെന്ന് റൊണാള്‍ഡോ പറഞ്ഞു.

‘മെസിയേക്കാള്‍ കൂടുതല്‍ ബാലണ്‍ ഡിയോര്‍ നേടി വിരമിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന് പാസ്‌കല്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനുള്ള വിശദീകരണമാണിത്. അദ്ദേഹം ജോലി ചെയ്യുന്ന മാഗസീന്റെ പ്രചാരണത്തിനായും പ്രശസ്തിക്കായും എന്റെ പേര് ദുരുപയോഗം ചെയ്തു. പാസ്‌കര്‍ നുണ പറയുകയാണ്.’

‘ഫ്രാന്‍സ് ഫുട്ബോളിനെയും ബാലണ്‍ ഡിയോറിനെയും പൂര്‍ണ്ണ ആദരവോടെ കാണുന്ന ആളാണ് ഞാന്‍. ആ എന്നോട് ഇത്തരത്തില്‍ നുണ പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ചടങ്ങില്‍ ഞാന്‍ പങ്കെടുക്കാത്തതിനെതിരേ മനപ്പൂര്‍വം വിട്ടുനിന്നതാണെന്ന തരത്തില്‍ അവതരിപ്പിച്ച് വീണ്ടും കള്ളം പറയുകയാണ്.’

Ballon d'Or 2021: Messi wins award for seventh time to pull two clear of  eternal rival Ronaldo | Goal.com

‘ആരും വിജയം നേടിയാലും ഞാന്‍ പ്രശംസിക്കും. ഞാന്‍ ഒരാള്‍ക്കും എതിരല്ലെന്നതിനാല്‍ത്തന്നെയാണ് അങ്ങനെ ചെയ്യുന്നത്. ഞാന്‍ കളിക്കുന്ന ക്ലബ്ബിനുവേണ്ടിയും എനിക്കുവേണ്ടിയും എന്റെ ആരാധകര്‍ക്കുവേണ്ടിയുമാണ് ഞാന്‍ വിജയങ്ങള്‍ നേടുന്നത്. മറ്റൊരാള്‍ക്കും എതിരല്ല ഞാന്‍. ദേശീയ ടീമിനായും ക്ലബ്ബിനായും കഴിയാവുന്നത്ര കിരീടം നേടിക്കൊടുക്കുകയെന്നതാണ് ലക്ഷ്യം’ റൊണാള്‍ഡോ പറഞ്ഞു.