ബൂട്ടഴിക്കുമ്പോൾ ഛേത്രിയുടെ നെഞ്ചിടിക്കില്ല, കിരീടവും ചെങ്കോലും ഏൽപ്പിക്കുന്നത് സഹലിനെ

സഹൽ അബ്ദുൾ സമദ് – ഇന്ത്യൻ ഓസിൽ എന്ന പേരിൽ അറിയപ്പെട്ട് പ്രശസ്തരായ ഫുട്ബോൾ പ്രതിഭകളിൽ പലരുടെയും പ്രശംസ പിടിച്ചുപറ്റിയ പേര്.അപാരമായ ഡ്രിബ്ലിങ് മികവും സ്പ്ലിറ്റ് പാസ്സുകൾ നൽകാനുള്ള കഴിവും ചില സമയങ്ങളിലെ മാജിക്കൽ ടച്ചുകളും സഹലിനെ ഒരു ലോകോത്തര താരമാക്കുന്നു. ഇന്ത്യൻ ഫുട്ബോളിലെ പല താരങ്ങൾക്കും സ്വപ്നം കാണാൻ പറ്റാത്ത ഈ ഓൾ റൗണ്ട് എബിലിറ്റിയുള്ള താരം യുഎഇ യിലെ എത്തിഹാദ് അക്കാദമിയിലൂടെയാണ് കരിയർ ആരംഭിച്ചത്. ഫുട്ബോൾ മോഹം തലക്ക് പിടിച്ചത് കൊണ്ട്, പിന്നീട് കേരളത്തിൽ പഠിക്കാൻ എത്തുകയും ചാട്ടുളി പോലെ പന്തുമായി കുതിച്ച് എതിരാളികളെ കളിയാക്കി മുന്നേറുന്ന അവൻ, കാലം കാത്തുവെച്ച കാവ്യനീതി പോലെ കേരള ബ്ലാസ്റ്റേഴ്സിൽ എത്തുകയായിരുന്നു.

ഗോളടിക്കുന്നതിലുപരി ഗോളിലേക്കുള്ള വഴി വെട്ടുന്നതിൽ മിടുക്കൻ. പ്രതിരോധത്തിന്റെയും മുന്നേറ്റത്തിന്റെയും ഇടയിലെ ചടുലമായ പാലം. എതിരാളികളുടെ പ്രതിരോധ നിരയ്ക്കു ഭീഷണിയായി കൂർത്ത മുനയുള്ള ശരമായി തുളഞ്ഞു കയറാൻ സാധിക്കുന്ന ചങ്കൂറ്റം. ഈ ചങ്കൂറ്റം തന്നെയാണ് മറ്റ് ഇന്ത്യൻ താരങ്ങളിൽ നിന്നും താരത്തെ വ്യത്യസ്തനാക്കുന്നതും. കഴിവുണ്ടെങ്കിലും കഴിഞ്ഞ ISL സീസണുകളിലൊക്കെ പല സന്ദർഭങ്ങളിലും സഹൽ ബോൾ അനായാസം ഡ്രോപ്പ് ചെയ്യുന്നതു അനാവശ്യമായി ഡ്രിബിൾ ചെയ്തു പന്ത് നഷ്ടപ്പെടുത്തുന്നതു ബോക്സിൽ വീക്ക്‌ ഷോട്ട് എടുത്ത് അവസരം നശിപ്പിക്കുന്നതും ഒക്കെ സ്ഥിരം കാഴ്ച്ചയായിരുന്നു. അതിന്റെ ഫലമായി വെറും 1 ഗോളാണ് 2020 ISL സീസൺ വരെ താരത്തിന് നേടാനായത്.

എന്നാൽ പല മത്സരങ്ങളിലും തന്റെ പ്രതിഭയുടെ മിന്നലാട്ടങ്ങൾ കാണിച്ചിട്ടുളള സഹലില്‍ കണ്ണ് വച്ച് ഐഎസ്എല്‍ വമ്പന്മാരായ എടികെ മോഹന്‍ ബഗാന്‍, 2021 സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തിലൂടെ ഒരു ശ്രമം നടത്തിയിരുന്നു. ബഗാന്റെ മൂന്ന് സീനിയര്‍ താരങ്ങളെ സഹലിനു പകരമായി നല്‍കാമെന്നായിരുന്നു ഓഫര്‍. പ്രാഫഷണൽ ക്ലബായ എ ടി കെ പ്രധാന മൂന്ന് താരങ്ങളെ സഹലിനായി തരാമെന്ന് പറഞ്ഞതിൽ തന്നെയുണ്ട് താരത്തിന്റെ റേഞ്ച് . പോയ നാളുകളിൽ തനിക്കേറ്റ വിമർശനങ്ങളെ എല്ലാം കഴുകികളയുന്ന തരത്തിലായിരുന്നു ഈ സീസണിൽ താരത്തിന്റെ കളി . മുമ്പുള്ള മൂന്ന് വർഷങ്ങളിൽ വെറും 1 ഗോൾ നേടിയ താരം കഴിഞ്ഞ ISL സീസണിൽ മാത്രമായി 4 ഗോളുകൾ നേടി ഇരുന്നു.

ഇന്ത്യൻ ഫുട്ബോൾ തങ്ങളുടെ മോശം കാലഘട്ടത്തിൽ നിന്നും കരകയറുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയിരിക്കുന്നു. എഎഫ്‌സി ഏഷ്യൻ കപ്പ് 2023 യോഗ്യതാ മത്സരത്തിൽ ഇന്ത്യ തുടർച്ചയായ രണ്ടാം ജയം നേടിയിരിക്കുകയാണ്. അഫ്ഗാനിസ്ഥാനെ 2-1ന് തോൽപ്പിച്ച് നീലപ്പട യോഗ്യതക്ക് അരികിൽ എത്തിയിരിക്കുകയാണ്, കൂടാതെ FIFAe Nations Cup ലേക് യോഗ്യതയും ആദ്യമായി ഉറപകിയിരികുന്നു. ഇന്ത്യൻ ക്യാപ്റ്റനും ഇതിഹാസ താരവുമയ സുനിൽ ഛേത്രിയാണ്, എത്തി മനോഹരമായ ഒരു ഫ്രീ കികിലുടെ ആതിഥേയരുടെ സ്‌കോറിംഗ് തുറന്നത്. എന്നാൽ രണ്ടു മിനിറ്റിനുശേഷം സുബൈർ അമീരിയിലൂടെ ലയൺസ് ഓഫ് ഖൊറാസാൻ സമനില നേടിയതോടെ ലീഡ് അധിക നേരം നീണ്ടുനിന്നില്ല. ഒടുവിൽ സ്റ്റോപ്പേജ് ടൈമിൽ, ആഷിഖ് കുരുണിയൻ നൽകിയ പാസിൽ നിന്ന് നമ്മുടെ സഹൽ വിജയഗോൾ നേടി.

ഒരു മലയാളി പാർട്നെഷിപ് ഗോളിൽ ഇന്ത്യ വിജയം ഉറപ്പിച്ചപ്പോൾ- സുനിൽ ഛേത്രി എന്ന ഗോളാടിയന്ത്രം ബൂട്ടഴിക്കാൻ സമയം അടുത്ത് വരുമ്പോൾ, താൻ കൊണ്ടുനടന്ന ഇന്ത്യൻ ടീമിനെ, സുരക്ഷിതമായ, ഗോൾ അടിക്കാനും ഗോൾ അടിപ്പിക്കാനും കഴിവുള്ള താരത്തിന്റെ കൈയിൽ ഏൽപ്പിച്ചാണ് പോകുന്നതെന്ന് സുനിൽ പറയാതെ പറയുന്നുണ്ട്.

മത്സരത്തിൽ സബ്ബായി എത്തി ഇന്ത്യയുടെ വിജയ ഗോൾ നേടിയ സഹൽ അബ്ദുൽ സമദ്, ഈ ഗോൾ താൻ തന്റെ കരിയറിൽ എന്നും ഓർമ്മിക്കുന്ന ഗോളിൽ ഒന്നായിരിക്കും എന്ന് പറഞ്ഞു. ഈ ഗോൾ വന്നത് ആരാധകരുടെ മുന്നിൽ ആണെന്നതും അത് കൊൽക്കത്തയിൽ ആണെന്നതും, ഒപ്പം ഈ ഗോൾ മാത്രമല്ല ഈ വിജയവും ഓർമ്മയിൽ നിക്കുന്നതാകും എന്നും സഹൽ മത്സരശേഷം പറഞ്ഞു. മഞ്ഞ ജേഴ്സിയിലെ മാന്ത്രികൻ ആ മായാജാലം നീല ജേഴ്സിയിൽ ആവർത്തിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് മലയാളി ആരാധകർ.