മോഹൻ ബഗാന് മുന്നിൽ വിറച്ച് ബ്ലാസ്റ്റേഴ്‌സ്, ചരിത്രം ആവർത്തിക്കുമോ

ആദ്യ ഗോൾ നേടിയ ബ്ലാസ്റ്റേഴ്‌സ് അതിന് ശേഷം കാണിച്ച അലസതക്കുള്ള ഫലമാണ് അത്ലറ്റികോ മോഹൻ ബഗാൻ നേടിയ രണ്ട് ഗോളുകളും എന്ന് പറയാം. ആദ്യ പകുതി അവസാനിച്ചപ്പോൾ ബ്ലാസ്റ്റേഴ്സിനെതിരെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് മോഹൻ ബഗാൻ ടീം മുന്നിൽ.കളിയുടെ തുടക്കം മുതൽ ഇടതടവില്ലാതെ ബ്ലാസ്റ്റേഴ്‌സ് ആക്രമിച്ചപ്പോൾ അതിനുള്ള ഫലം അഞ്ചാം മിനിറ്റിൽ തന്നെ ടീമിന് കിട്ടി. സഹലിന്റെ പാസിൽ കഴിഞ്ഞ മത്സരത്തിലെ ഹീറോ ഇവാൻ നേടിയ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് മുന്നിൽ.

പിന്നെയും ആക്രമിച്ചു തന്നെ കളിച്ച ബ്ലാസ്റ്റേഴ്‌സ് ഒരുപാട് അവസരങ്ങൾ സൃഷ്ടിച്ചു. അതിനിടയിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ എല്ലാം ഫൗൾ എന്നുറപ്പിച്ചു ഒരു നീക്കത്തിനിടയിൽ പിറന്ന കൺഫ്യൂഷൻ മോഹൻ ബഗാനെ മുന്നിലെത്തിച്ചു. ദിമിത്രിയോസ് പെട്രറ്റസാണ് ഗോൾ നേടിയത്. പിന്നെയും ബ്ലാസ്റ്റേഴ്‌സ് മനോഹരമായി കളിച്ചെങ്കിലും ഭാഗ്യം ചതിച്ചു എന്ന് പറയാം. അതിനിടയിൽ ജോണി എൻസിയോയിലൂടെ മോഹൻ ബഗാൻ ഒരു ഗോൾ കൂടി നേടി. മഴയിൽ കുതിര്ന്ന പിച്ചിൽ ഇരുടീമുകളുടെയും താരങ്ങൾ താളം കണ്ടെത്താൻ ബുദ്ധിമുട്ടി .

എന്തായാലും കൂടുതൽ വീര്യത്തോടെ ബ്ലാസ്റ്റേഴ്‌സ് തിരിച്ചെത്തുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.