ബെൻസിമ ബാലൻ ഡി' ഓർ അർഹിക്കുന്നു, മുൻ ഫ്രഞ്ച് സൂപ്പർ താരം

സൂപ്പർ ഫോമിലാണ് ബെൻസിമയും എംബപ്പേയും. റയൽ മാഡ്രിഡും പി.എസ് .ജിയും കുതിക്കുന്നത് ഈ രണ്ട് സൂപ്പർ താരങ്ങളുടെ ചിറകിലേറിയാണ്.ലീഗിൽ തുടർച്ചയായ 2 മത്സരങ്ങളിൽ ഹാട്രിക്കുകൾ നേടാൻ ബെൻസിക്ക് സാധിച്ചിരുന്നു.

എന്തായാലും അസാധാരണ മികവുള്ള ഈ രണ്ട് താരങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഫ്രഞ്ച് ഇതിഹാസം ഡേവിഡ് ട്രെസിഗെ “താരതമ്യം ചെയ്യണ്ട ആവശ്യമില്ല.ഇരുതാരങ്ങളും സൂപ്പർ താരങ്ങളാണ് .ഈ വർഷത്തെ ബാലൻ ഡി ഓർ പുരസ്‌കാരം ബെൻസിമ അർഹിക്കുന്നുണ്ട്. ബെൻസിമ ബോക്സിൽ അപകടകാരിയാണ്.എംബപ്പേ വേഗം കൊണ്ടും. അസാധാരണ താരങ്ങൾ ഈ മികവ് തുടരട്ടെ”.

2015ലെ വിവാദമായ ബ്ലാക്ക്മെയില്‍ കേസിനെ തുടര്‍ന്നാണ് താരത്തെ ഫ്രാന്‍സ് ടീമില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ താരത്തിന് 2016 യൂറോ കപ്പും 2018 ലോകകപ്പും നഷ്ടമായിരുന്നു. എന്നാൽ നിരപരാധിയായതോടെ ഫ്രഞ്ച് ടീമിൽ താരത്തിന് സ്ഥാനം കിട്ടി.

Read more

മികച്ച പ്രകടനം തുടരുന്ന 2 താരങ്ങളുമാണ് ഫ്രാൻസിന്റെ ഈ വർഷത്തെ ലോകകപ്പിലെ ആയുധങ്ങൾ