ബാഴ്‌സയില്‍ ശുദ്ധികലശം; സുവാരസിനോട് ക്ലബ് വിടാന്‍ നിര്‍ദേശം

ലൂയി സുവാരസിനോട് ക്ലബ്ബ് വിടാന്‍ ബാഴ്സലോണ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് നാണംകെട്ടു പുറത്തായതിനെ തുടര്‍ന്ന് പരിശീലകന്‍ ക്വിക് സെറ്റിയന്‍, സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ എറിക് അബിദാല്‍ എന്നിവരെ പുറത്താക്കിയതിനു പിന്നാലെയാണ് സീനിയര്‍ താരങ്ങളെ ഒഴിവാക്കാനും പുതിയ കളിക്കാരെ കൊണ്ടുവരാനും ക്ലബ്ബ് നീക്കം തുടങ്ങിയിരിക്കുന്നത്.

പുതിയ പരിശീലകന്‍ റൊണാള്‍ഡ് കോമാന്‍ തന്നെ സുവാരസ് ക്ലബ് വിടും എന്ന സൂചന നല്‍കി കഴിഞ്ഞു. സുവാരസിനൊപ്പം ഇവാന്‍ റാക്കിറ്റിച്ച്, സാമുവല്‍ ഉംറ്റിറ്റി എന്നിവര്‍ക്കും ക്ലബ് വിടാമെന്നാണ് പുതിയ പരിശീലകന്റെ നിര്‍ദേശം. 2014 മുതല്‍ ബാഴ്സലോണയുടെ തുറുപ്പുചീട്ടായിരുന്ന സുവാരസ് ഡച്ച് ക്ലബായ അയാക്സിലേക്ക് ചേക്കേറുമെന്നാണ് സൂചനകള്‍.

Luis Suárez ends the season with 25 goals

ഏകദേശം 15 മില്യണ്‍ യൂറോയ്ക്ക് അയാക്സ് സുവാരസിനെ ലേലത്തില്‍ വിളിക്കുമെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുമ്പ് അയാക്സില്‍ കളിച്ചിട്ടുള്ള താരമാണ് സുവാരസ്. 2007-2011 കാലഘട്ടത്തില്‍ അയാക്സിനു വേണ്ടി നൂറിലധികം മത്സരങ്ങള്‍ കളിച്ച സുവാരസ് 80- ല്‍ അധികം ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്.

Barcelona News: 18 March 2019; Lionel Messi & Luis Suarez earn ...
അതേസമയം സൂപ്പര്‍ താരം മെസിയെ ബാഴ്സ നിലനിര്‍ത്തും. ബാഴ്സയില്‍ കളിച്ചുകൊണ്ട് കരിയര്‍ അവസാനിപ്പിക്കാനാണ് മെസി ആഗ്രഹിക്കുന്നതെന്ന് ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബര്‍തോമ്യോ പറഞ്ഞിരുന്നു.