ബാഴ്‌സിലോണയ്ക്ക് ബ്രസീലിയന്‍ സുപ്പര്‍താരത്തെ വേണ്ട, സ്‌പെയിന്റെ കൊച്ചുതാരത്തെ മതി

സ്പാനിഷ് യുവതാരത്തിന് വേണ്ടി ബ്രസീലിന്റെ സൂപ്പര്‍താരത്തെ കൈയൊഴിഞ്ഞ് സ്പാനിഷ് വമ്പന്മാരായ ബാഴ്‌സിലോണ. മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരമായ ഫെറന്‍ ടോറസിന് വേണ്ടി ബാഴ്‌സിലോണ തങ്ങളുടെ താരം ഫിലിപ്പ് കുടീഞ്ഞോയെ ആസ്റ്റണ്‍വില്ലയ്ക്ക് ലോണായി നല്‍കി. മുന്‍ ലിവര്‍പൂള്‍ നായകനായ സ്റ്റീവന്‍ ജെറാര്‍ഡ് പരിശീലകനായ ആസ്റ്റണ്‍ വില്ലയിലേക്ക് ചേക്കേറിയതിലൂടെ കുട്ടീഞ്ഞ്യോ ഇംഗ്‌ളീഷ് പ്രീമിയര്‍ലീഗ് ഫുട്‌ബോളിലേക്കും തിരിച്ചെത്തി.

ഈ സീസണ്‍ അവസാനിക്കുന്നതു വരെയുള്ള ലോണ്‍ കരാറിലാണ് കുട്ടീന്യോ ആസ്റ്റണ്‍ വില്ലയിലേക്ക് ചേക്കേറിയത്. കരാര്‍പ്രകാരം സീസണ്‍ അവസാനം വരെയാണ് വായ്പാ കാലാവധി. ഇക്കാലയളവില്‍ കുട്ടീന്യോയുടെ പ്രതിഫലത്തിന്റെ വലിയ പങ്ക് വില്ല നല്‍കുമെന്നുമാണ കരാര്‍. ഈ സീസണ്‍ അവസാനിച്ച ശേഷം ആസ്റ്റണ്‍വില്ലയ്ക്ക് താരത്തെ പൂര്‍ണമായും സ്വന്തമാക്കാനാകും. ബ്രസീലിയന്‍ മധ്യനിര താരമായ ഫിലിപ്പെ കുട്ടീഞ്ഞ്യോ മുമ്പ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ താരമായിരിക്കെയാണ് ബാഴ്‌സിലോണയിലേക്ക് പോയത്.

2013ലാണ് ഇന്റര്‍ മിലാനില്‍ നിന്നുമാണ് കുട്ടീന്യോയെ ലിവര്‍പൂളിലേക്ക് കൊണ്ടുവന്നത്. 2018 വരെ ലിവര്‍പൂളിനോപ്പം 201 മത്സരങ്ങള്‍ കളിച്ചു. 54 ഗോളുകളും നിരവധി അസിസ്റ്റുകളും നടത്തി. ഇംഗ്ലീഷ് ക്ലബിന്റെ ഏറ്റവും മികച്ച താരമായിരിക്കുമ്പോള്‍ റെക്കോഡ് ട്രാന്‍സഫര്‍ തുകയില്‍ കുട്ടീന്യോയെ ബാഴ്സലോണ സ്വന്തമാക്കി. എന്നാല്‍ ബാഴ്സലോണയില്‍ താരത്തിന് കാര്യമായി തിളങ്ങാനായില്ല. ബാഴ്‌സലോണയുടെ ശൈലിയുമായി ഒത്തു പോകാന്‍ കഴിയാതിരുന്നതും നിരന്തരമായ പരിക്കും മൂലം അവര്‍ ജര്‍മ്മന്‍ ക്ലബ്ബ ബയേണിന് ലോണ്‍ നല്‍കി.

അവര്‍ക്കൊപ്പം ചാമ്പ്യന്‍സ് ലീഗില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും പിന്നീട് ഫോം മങ്ങി. നിലവില്‍ കുട്ടീഞ്ഞ്യോയെ ലോണില്‍ അയക്കാന്‍ ആയാല്‍ ഫെറാന്‍ ടോറസിനെ രജിസ്റ്റര്‍ ചെയ്യാനും ആകും എന്നതാണ് ബാഴ്‌സിലോണ ലക്ഷ്യമിടുന്നത്. സ്റ്റീവന്‍ ജറാഡിനൊപ്പം മുമ്പ് കളിച്ചിട്ടുണ്ട് എന്നത് കുടീഞ്ഞോയില്‍ വില്ലയ്ക്ക് താത്പര്യം എടുക്കാന്‍ കാരണമാകുകയും ചെയ്തു. പരിശീലകന്‍ കോമാന്‍ ക്ലബ് വിട്ടതോടെ കുട്ടീഞ്ഞ്യോയുടെ ബാഴ്‌സലോണയിലെ അവസാന സാദ്ധ്യതയും അവസാനിച്ചിരുന്നു.