അയ്യേ കാരബാവോ കപ്പ് വിജയമൊക്കെ നൃത്തം ചെയ്ത് ആഘോഷിക്കു പരിശീലകൻ, ടെൻ ഹാഗിനെ ട്രോളി പിയേഴ്സ് മോർഗൻ; തനിക്ക് പിന്നെ അസൂയ ഇല്ലാത്തത് കൊണ്ട് കുഴപ്പമില്ലെന്ന് ആരാധകർ

ഞായറാഴ്ച നടന്ന കാരബാവോ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ന്യൂകാസിൽ യുണൈറ്റഡിനെ 2-0 ന് പരാജയപ്പെടുത്തിയതിന് ശേഷം ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റർ പിയേഴ്സ് മോർഗൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗിനെതീരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ്.

മത്സരത്തിന്റെ 33-ാം മിനിറ്റിൽ സമ്മർ സൈനിംഗ് കാസെമിറോയാണ് റെഡ് ഡെവിൾസിന്റെ സ്കോറിംഗ് തുറന്നത്. ലൂക്ക് ഷായുടെ ക്രോസിൽ നിന്നാണ് ഗോൾ പിറന്നത്. ആവേശമടങ്ങും മുന്‍പേ ഒരിക്കല്‍ക്കൂടി ന്യുകാസില്‍വല കുലുങ്ങി. യുണൈറ്റഡ് നടത്തിയ തുടർച്ചയായ ആക്രമണങ്ങൾക്ക് ഒടുവിൽ സ്വെൻ ബോട്ട്മാന്റെ ഓൺ​ഗോളിലൂടെ തങ്ങളുടെ ലീഡ് വർധിപ്പിച്ചു. ആദ്യ പകുതിയിൽ ചിത്രത്തിലെ ഇല്ലാതിരുന്ന ന്യുകാസില്‍ രണ്ടാം പകുതിയിൽ ഒരു തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും റാഫേല്‍വരാനും ലിസാന്‍ഡ്രോ മാര്‍ട്ടിനസും കോട്ട കാത്തതോടെ ന്യുകാസില്‍ നിരാശയോടെ മടങ്ങി. 2017 ലാണ് ഇതിന് മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിന് മുമ്പ് ഒരു കിരീടം നേടുന്നത്. എറിക്ക് ടെൻ ഹാഗിന്റെ വരവോട് കൂടി മാഞ്ചസ്റ്റർ തങ്ങളുടെ പഴയ പ്രതാപത്തിലേക്കുള്ള യാത്രയിൽ ആണെന്നും ഇനി ഒരുപാട് കിരീടങ്ങൾ വരുമെന്നും പറഞ്ഞ ആരാധകരിൽ ഭൂരിഭാഗവും പുകഴ്ത്തുന്നത് കാസിമിറോയെയാണ്. രായ പോലെ കിരീടങ്ങൾ ഓരോ വർഷവും സമ്മര്ദമായി നേടുന്ന ഒരു ക്ലബ്ബിൽ നിന്ന് പ്രതാപത്തിന്റെ നിഴലിൽ പോലും ഇല്ലാതിരുന്ന ഒരു ടീമിലേക്കുള്ള കാസിയുടെ വരവിനെ പലരും പുച്ഛിച്ചിരുന്നു.

വെംബ്ലിയിലെ വിജയം എറിക് ടെൻ ഹാഗിന്റെ ശിക്ഷണത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ട്രോഫിയായി. ഡച്ച് മാനേജർ അതിൽ സന്തോഷവാനായിരുന്നു, ആന്റണിക്കും ലിസാൻഡ്രോ മാർട്ടിനെസിനും ഒപ്പം നൃത്തം ചെയ്തുകൊണ്ട് ആഘോഷിച്ചു. രണ്ട് കളിക്കാരും ടെൻ ഹാഗിന് കീഴിൽ അയാക്‌സിനായി കളിച്ചവരാണ്.

എല്ലാവരും ഈ നൃത്തത്തെ അഭിനന്ദിച്ചെങ്കിലും റൊണാൾഡോയുടെ കുപ്രശസ്തി നേടിയ അഭിമുഖം എടുത്ത മോർഗൻ ഇതിൽ നിരാശാനായി.” ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീകന് കാരബാവോ കപ്പ് വിജയമൊക്കെ നൃത്തം ചെയ്ത ആഘോഷിക്കുന്നത് എനിക്ക് വിഷ്വസിക്കാൻ പറ്റുന്നില്ല, ഇത് ലജ്ജാകരമായി തോന്നുന്നു.”

Read more

റൊണാൾഡോയുടെ പ്രിയപ്പെട്ട ആൾ ആയതുകൊണ്ടാണ് മോർഗന് ഈ അസൂയ എന്ന് ചിലർ പറയുമ്പോൾ ചയുണൈറ്റഡ് പോലെ ഒരുപാട് ട്രോഫികൾ കിട്ടിയ ക്ലബ് ഒകെ ആഘോഷിക്കണോ എന്നായിരിക്കും മോർഗൻ പറഞ്ഞതെന്നും ചോദിക്കുന്നു.