റഫറിയെ സ്വാധീനിക്കാൻ ശ്രമം, ബാഴ്സക്ക് എതിരെ അന്വേഷണം; കുറ്റം തെളിഞ്ഞാൽ കിട്ടുന്നത് വലിയ ശിക്ഷ

സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയ്‌ക്കെതിരെ ഗുരുതരമായ അഴിമതി ആരോപണമാണ് ഉയരുന്നത്. റഫറിക്ക് പണം നൽകി എന്ന കേസിലാണ് സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ പേരിലാണ് ഇപ്പോൾ ക്ലബ്ബിനെതിരെ അന്വേഷണം നടക്കുന്നത്. ജോസഫ് ബെര്‍ത്തോമ്യു, സാന്‍ട്രോ റോസല്‍ എന്നിവര്‍ ബാഴ്‌സലോണയുടെ പ്രസിഡന്റായിരുന്ന കാലത്താണ് പണം അനുവദിച്ചത്. റഫറി കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റ് ഹോസെ മരിയ നെഗ്രേയ്‌റയുടെ കമ്പനിക്ക് 57 കോടി രൂപ പ്രതിഫലം നല്‍കിയെന്നാണ് കണ്ടെത്തല്‍.

ഇത്തരം കാര്യങ്ങൾ സംഭവിക്കുമ്പോൾ സാധാരണ ടീമിന് വിലക്ക് ഏർപെടുത്താറുണ്ട്. ഒരു വര്ഷം വരെ വിലക്ക് കിട്ടാൻ സാധ്യതകൾ ഉണ്ട്. അന്വേഷണം പൂർത്തിയാക്കുമ്പോൾ തെറ്റിന്റെ വ്യാപ്തി അനുസരിച്ച് ശിക്ഷ നീളാനും സാധ്യത കാണുന്നുണ്ട്.

നിലവിൽ ലാ ലീഗ്‌ കിരീട പോരാട്ടത്തിൽ മുന്നിൽ ഉള്ള ബാഴ്‌സ ഏകദേശം കിരീടം ഉറപ്പിച്ചുകഴിഞ്ഞു. രണ്ടാമതുള്ള റയലിനേക്കാൾ നിലവിൽ 9 പോയിന്റ് മുന്നിലാണ് ബാഴ്സ നിലവിലെ സാഹചര്യത്തിൽ ബാഴ്സ കിരീടം കൈവിടാൻ സാധ്യത ഇല്ല.