ഞങ്ങൾക്ക് അർഹതപ്പെട്ട കിരീടം ഞങ്ങൾക്കായി നിങ്ങൾ എങ്കിലും നേടുക, അർജന്റീനക്ക് ബ്രസീലിയൻ പിന്തുണ അറിയിച്ചുകൊണ്ട് മേധാവി

ഫിഫ ലോകകപ്പ് സൗത്ത് അമേരിക്കയിലേക്ക് കൊണ്ടുവരാൻ ലയണൽ മെസ്സിയുടെ അർജന്റീനയെ പിന്തുണച്ച് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷന്റെ (സിബിഎഫ്) വൈസ് പ്രസിഡന്റ് ഫെർണാണ്ടോ സാർണി.

അഞ്ച് തവണ ഫിഫ ലോകകപ്പ് ജേതാക്കളായ ബ്രസീൽ വെള്ളിയാഴ്ച (ഡിസംബർ 9) ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് തോറ്റു പുറത്തായിയിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ ലൂക്കാ മോഡ്രിച്ചിന്റെ ടീം ബ്രസീലിനെ മറികടക്കുക ആയിരുന്നു. കളിയിൽ ആധിപത്യം പുലർത്തിയെങ്കിലും ഗോൾകീപ്പർ കീഴടങ്ങാതെ നിന്നതോടെ ബ്രസീൽ തോറ്റു.

അതേസമയം ബദ്ധശത്രുക്കളായ അര്ജന്റീന ആവേശകരമായ മത്സരം ജയിച്ച് സെമിഫൈനലിൽ ഇടംപിടിക്കുകയും ചെയ്തു. ബ്രസീലും അർജന്റീനയും തമ്മിലുള്ള കടുത്ത മത്സരം കണക്കിലെടുക്കുമ്പോൾ, അർജന്റീനയുടെ യോഗ്യതയിൽ പല ബ്രസീലുകാരും സന്തുഷ്ടരായിരിക്കാൻ സാധ്യതയില്ല. എന്നാൽ അവരുടെ ഫെഡറേഷൻ വൈസ് പ്രസിഡന്റ് അര്ജന്റീന ജയിക്കണം എന്നും ലാറ്റിൻ അമേരിക്കൻ മണ്ണിലേക്ക് കിരീടം എത്തണമെന്ന് പറയുകയും ചെയ്തു.

മാധ്യമങ്ങളോട് സംസാരിച്ച സാർണി പറഞ്ഞു (സ്പോർട്സ് സെന്റർ ബ്രസീൽ വഴി):

“നമുക്ക് ഐക്യം നിലനിർത്തണം. കിരീട പോരാട്ടത്തിൽ ഞങ്ങൾ എല്ലാവരും അർജന്റീനയെ പിന്തുണക്കുന്നു “അവർ ഈ കിരീടം തെക്കേ അമേരിക്കയിലേക്ക് കൊണ്ടുവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”

ചൊവ്വാഴ്ച രാത്രി (ഡിസംബർ 13) നടക്കുന്ന ഫൈനലിൽ മെസ്സിയും കൂട്ടരും ക്രൊയേഷ്യയെ നേരിടും. 2018 ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ക്രൊയേഷ്യ തങ്ങളുടെ അവസാന മത്സര മീറ്റിൽ അർജന്റീനയെ 3-0 ന് പരാജയപ്പെടുത്തി.