അംബാനി ഇന്നലെ ഒരുപാട് തുമ്മിക്കാണും, ജിയോക്ക് എതിരെ പ്രതിഷേധം ശക്തം

ലോകത്തിലെ ഏറ്റവും വലിയ കായിക ഇനങ്ങളിലൊന്നായ ഫിഫ ലോകകപ്പ് — ഞായറാഴ്ച മിന്നുന്ന ഉദ്ഘാടന ചടങ്ങോടെ ആരംഭിച്ചു. മോർഗൻ ഫ്രീമാൻ, ബിടിഎസിന്റെ ഗായകൻ ജംഗ് കുക്ക് എന്നിവരെപ്പോലുള്ളവർ ഖത്തറിലെ അൽ ഖോറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ കാണികളെ ആവേശഭരിതരാക്കി. എന്നിരുന്നാലും, ജിയോ സിനിമയിൽ ബഫറിംഗ് തുടരുന്നതിനാൽ ഉദ്ഘാടന ചടങ്ങ് സ്ട്രീം ചെയ്യുന്നതിൽ ഇന്ത്യയിലെ ആരാധകർക്ക് പ്രശ്‌നമുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ ഇവന്റിന് സാധ്യമായ ഇത്രയും മോശം സ്ട്രീമിങ് നല്കിയതിനാൽ ആരാധകർ എല്ലാം ജിയോക്ക് എതിരെ സോഷ്യൽ മീഡിയയിൽ വന്നു.

ഖത്തറും ഇക്വഡോറും തമ്മിലുള്ള മത്സരം കാണാൻ ആരാധകർക്ക് ബുദ്ധിമുട്ടുണ്ടായതിനാൽതന്നെ ഇന്ത്യയിൽ ഉള്ള ആരാധകരാണ് ഇതിനെതിരെ രംഗത്ത് വന്നത്. താമസിയാതെ, ആരാധകർ ട്വിറ്ററിൽ പരാതിപ്പെടാൻ തുടങ്ങി, ഏറ്റവും മികച്ച സ്ട്രീമിംഗ് ലഭിക്കുന്നതിന് ഉപയോക്താക്കൾ ആപ്ലിക്കേഷൻ അപ്‌ഡേറ്റ് ചെയ്യണമെന്ന് ജിയോ സിനിമയുടെ ഔദ്യോഗിക ഹാൻഡിൽ ട്വീറ്റ് ചെയ്തു. എന്നിരുന്നാലും, അപ്ഡേറ്റ് ചെയ്തതിന് ശേഷവും, ഉപയോക്താക്കൾക്ക് പ്രശ്നം തുടർന്നു.

മര്യാദക്ക് ആ സോണി സ്ട്രീം ചെയ്തിരുന്നത് അല്ലെ എന്തെങ്കിലും ആവശ്യം ഉണ്ടായിരുന്നോ ആരാധകർ അംബാനിയെ ട്രോളി ചോദിക്കുന്നു.