എമി ചെയ്ത പ്രവൃത്തികൾ കാരണം പണി കിട്ടിയത് ഗോൾകീപ്പർമാർക്ക് എല്ലാവർക്കും, ഇനി അത്തരം അഭ്യാസങ്ങൾ നടക്കില്ല; സംഭവം ഇങ്ങനെ

ലോകകപ്പ് ഫൈനലിൽ എമിലിയാനോ മാർട്ടിനെസിന്റെ വിവാദമായാ ആംഗ്യങ്ങളും പ്രവർത്തികളും കാരണം നിലവിലെ പെനാൽറ്റി നിയമങ്ങളിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നു, എമി ചെയ്ത പോലെ ഉള്ള പ്രവർത്തികൾ കാണിച്ചാൽ ഗോൾകീപ്പർമാരെ വിലക്കുമെന്ന് സാരം.

ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ് ഇപ്പോൾ ‘സ്പോർട്സ്മാന് സ്പിരിറ്റ് കുറക്കാൻ ” കാരണമായ പ്രവർത്തികൾ വിലക്കാൻ തീരുമാനിച്ചിരിക്കുന്നു, ഇത്തരം പ്രവർത്തികൾ ചെയ്യുന്ന ഗോകീപ്പറുമാർക്ക് ഇതൊരു പണി ആയിരിക്കും. നിയമം പ്രാബല്യത്തിൽ വരുന്ന അവസ്ഥയിൽ പെനാൽറ്റി എടുക്കാൻ വരുന്ന താരത്തെ ദോഷകരമായി ബാധിക്കുന്ന പ്രവർത്തികൾ കാണിച്ചാൽ റെഡ് കാർഡും മറ്റ് ശിക്ഷകളും ഉറപ്പ്.

മുമ്പ് മാർച്ചിൽ നടക്കുന്ന അവരുടെ വാർഷിക പൊതുയോഗത്തിൽ IFAB പുതിയ നിയമങ്ങൾ അംഗീകരിക്കുമെന്ന് സൺ റിപ്പോർട്ട് ചെയ്യുന്നു. ഖത്തറിൽ നടന്ന മൂന്നാം ലോകകപ്പിനായുള്ള തന്റെ രാജ്യത്തിന്റെ നീണ്ട കാത്തിരിപ്പിന് അറുതി വരുത്തുന്നതിൽ അർജന്റീന ഹീറോ മാർട്ടിനെസ് വലിയ പങ്ക് വഹിച്ചു, രണ്ട് പെനാൽറ്റി ഷൂട്ടൗട്ടുകൾ വിജയിക്കാൻ അവരെ സഹായിച്ചു.

എതിരാളിയെ പ്രകോപിക്കിപ്പിക്കാൻ എമി ചെയ്ത പ്രവർത്തികൾ ഇനി ആവർത്തിക്കപ്പെടില്ല എന്ന് ഉറപ്പാക്കാൻ ബോർഡ് ശ്രമിക്കുമ്പോൾ ഗോൾകീപ്പറുമാർ പെനാൽറ്റി തടയാൻ നല്ല പ്രാക്റ്റീസുമായി തന്നെ വരണം, അല്ലാതെ അടവുകൾ ഒന്നും പറ്റില്ലെന്ന് ഉറപ്പ്.