'അല്‍ രിഹ്ല' എന്നാല്‍ സഞ്ചാരം എന്നര്‍ത്ഥം ; ഖത്തര്‍ ലോക കപ്പില്‍ ഹീറോയാകാന്‍ അഡിഡാസ് ഇറക്കാന്‍ പോകുന്ന സൂപ്പര്‍ താരം

സഞ്ചാരം എന്നതിന്റെ അറബിവാക്കാണ് അല്‍ രിഹ്ല. ലോകകപ്പിലെ എട്ടു മൈതാനങ്ങളിലും ആരാധകരില്‍ തീ കോരിയിട്ട് സഞ്ചരിക്കാന്‍ പോകുന്നത് ഈ പന്തായിരിക്കും. ഈ വര്‍ഷം അവസാനത്തോടെ തുടങ്ങാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ മൈതാനങ്ങളെ കീഴടക്കുക അല്‍ രിഹ്ല എന്നു പേരിട്ടിരിക്കുന്ന പന്താണ്.

ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ പന്ത് എ്ന്നാണ് അല്‍ രിഹ്ലയെക്കുറിച്ച് അഡിഡാസിന്റെ വിശേഷണം. തുടര്‍ച്ചയായ 14-ാം തവണയാണ് അഡിഡാസ് ലോകകപ്പ് ഫുട്‌ബോളിന്റെ ഔദ്യോഗിക നിര്‍മാതാക്കളാവുന്നത്. 2010 ലോകകപ്പിലെ ജബുലാനി, 2014 ലോകകപ്പിലെ ബ്രസൂക്ക, 2018 ലോകകപ്പിലെ ടെല്‍സ്റ്റാര്‍ 18 എന്നിവയും ഇതിനുമുമ്പ് ആരാധകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

Read more

1970 മുതലാണ് ഫുട്‌ബോള്‍ ലോകകപ്പിലെ പന്തുകളുടെ ഔദ്യോഗിക നിര്‍മാണം അഡിഡാസ് ആരംഭിക്കുന്നത്. അടുത്തയാഴ്ച മുതല്‍ പന്ത് യാത്രയാരംഭിക്കും. ദുബായ്, ടോക്യോ, മെക്‌സിക്കോ സിറ്റി, ന്യൂയോര്‍ക്ക് എന്നിങ്ങനെ ലോകത്തുടനീളമായി എ്ട്ടു പ്രമുഖ നഗരങ്ങളില്‍ കൂടി അല്‍ രിഹ്്‌ള യാത്ര നടത്തും. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ടൂര്‍ണമെന്റ്.