ഞാനും റൊണാൾഡോയും ഉള്ള ടീമിന് വളരെ എളുപ്പത്തിൽ ആരെയും തോൽപ്പിക്കാൻ സാധിക്കും: ഹാരി മഗ്വയർ

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയർ പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ തന്റെ ടോപ് 5 ൽ ഉൾപ്പെടുത്തി ടീം പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ്.

29 കാരനായ മാഗ്വെയറിനോട് ഇംഗ്ലണ്ടിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഒരു ആരാധകൻ തന്റെ ടോപ് 5 നെ ഉൾപ്പെടുത്തി ടീം പ്രഖ്യാപനം നടത്തി രംഗത്ത് എത്തി. വളരെ പെട്ടന്ന് തന്നെ മഗ്വയർ തന്റെ ടോപ് 5 നെ പ്രഖ്യാപിച്ചു.

അദ്ദേഹം മറുപടി പറഞ്ഞു:

“ഞാൻ എന്നെയും സ്റ്റോൺസിനെയും പ്രതിരോധത്തിൽ നിർത്തും, മധ്യനിരയിൽ ഡെക്ലാൻ റൈസും ആക്രമണത്തിൽ ഹാരി കെയ്നും ക്രിസ്റ്റ്യാനോ റൊണാൾഡോയും. അവർ രണ്ടുപേരെയും മുന്നിൽ നിർത്തി കളിക്കുമ്പോൾ ഞങ്ങൾ ഇതിനകം കളി ജയിച്ചു.”

മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ ഉള്ള മഗ്വയർ അല്ല ഇംഗ്ലണ്ടിൽ ഉള്ള മഗ്വയർ എന്ന് തെളിയിക്കുന്ന പ്രകടനമാണ് താരം ഈ ലോകകപ്പിൽ നടക്കുന്നത്.