2026 FIFA WORLD CUP: ഇത് എന്റെ അവസാന ലോകകപ്പ്: ക്രിസ്റ്റ്യാനോ റൊണാൾഡോ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 40 വയസായ അദ്ദേഹം ഇപ്പോഴും കളിക്കളത്തിൽ വിസ്മയം തീർക്കുകയാണ്. നിലവിൽ യുവ താരങ്ങൾക്ക് ഉറക്കം കെടുത്തുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. 900 ഗോളുകൾ നേടുന്ന ആദ്യ താരം എന്ന റെക്കോഡ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. 1000 ഗോളുകൾ നേടുക എന്ന ലക്ഷ്യത്തിലേക്കാണ് താൻ ഇനി സഞ്ചരിക്കുന്നത് എന്ന് റൊണാൾഡോ പറഞ്ഞിരുന്നു.

2026 ൽ നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പ് തന്റെ അവസാന ലോകകപ്പാകുമെന്ന് പറഞ്ഞിരിക്കുകയാണ് പോർച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. റിയാദിൽ നടന്ന ടൂറിസ് ഉച്ചകോടിയിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്.

Read more

2026 ലോകകപ്പ് താങ്കളുടെ അവസാന ലോകകപ്പാകുമോ എന്നായിരുന്നു ചോദ്യം. തീർച്ചയായും എന്നായിരുന്നു റൊണാൾഡോയുടെ ഉത്തരം. ‘അടുത്ത വർഷം എനിക്ക് 41 തികയും. പിന്നീടൊരു അഞ്ചുവർഷം കൂടി ദേശീയ കുപ്പായത്തിൽ കളിക്കാനാകില്ല, എന്നാൽ കഴിയുന്ന കാലത്തോളം ഫുട്ബോൾ കളിക്കും, റോണോ കൂട്ടിച്ചേർത്തു.