താരങ്ങളെ പിന്തുണക്കുന്നതിൽ പേരുകേട്ട ചെന്നൈയുടെ ഈ വശം കൂടി നിങ്ങൾ അറിഞ്ഞിരിക്കണം, ചെന്നൈ സൂപ്പർ കിങ്സിനെക്കുറിച്ച് വലിയ വെളിപ്പെടുത്തലുമായി മുൻ താരങ്ങൾ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ട് ടീമുകളാണ് മുംബൈ ഇന്ത്യൻസിനൊപ്പം ചെന്നൈ സൂപ്പർ കിംഗ്‌സും. സിഎസ്‌കെ നാല് തവണ ഐപിഎൽ ട്രോഫി ഉയർത്തിയപ്പോൾ, എംഐ അത് 5 തവണ നേടി.

ഓൺ-ഫീൽഡ് വിജയങ്ങൾ മുന്നോട്ട് കൊണ്ടുപോകുമ്പോഴും ഈ ടീമുകൾ താരങ്ങളോട് ഈ കാലയളവിൽ വലിയ വിശ്വസ്തതയും സ്നേഹവും പുലർത്തിയവരാണ്. ഐ‌പി‌എൽ ലേലത്തിൽ തങ്ങളുടെ ടീമിലെ താരങ്ങളെ എങ്ങനെയും നിലനിർത്താൻ ടീം ഈ കാലയളവിൽ പണം വാരി എറിഞ്ഞിട്ടുണ്ട്.

വയസൻ പട എന്ന ട്രോളുകൾക്ക് ഇടയിൽ തങ്ങളുടെ ടീമിലെ താരങ്ങളെ എങ്ങനെയും നിലനിർത്താൻ ചെന്നൈ ഈ കളയവിൽ ശ്രമിച്ചിട്ടുണ്ട്. മുൻ ന്യൂസിലൻഡ് ഓൾറൗണ്ടർ സ്കോട്ട് സ്റ്റൈറിസ് ചെന്നൈ ടീമുമായി ബന്ധപ്പെട്ട ചില അറിയാകഥകൾ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ.

ക്രിസ് ഗെയ്ൽ, സുരേഷ് റെയ്‌ന, പാർഥിവ് പട്ടേൽ, റോബിൻ ഉത്തപ്പ, അനിൽ കുംബ്ലെ എന്നിവർക്കൊപ്പം ജിയോസിനിമയുടെ ‘ലെജൻഡ്‌സ് ലോഞ്ചിൽ’ സംസാരിച്ച സ്റ്റൈറിസ്, ഇന്ത്യയിലേക്ക് ഇതുവരെ ഇന്ത്യയിലേക്ക് യാത്ര ചെയ്തിട്ടില്ലാത്തതിനാൽ, ആൽബി മോർക്കലിന്റെ പിതാവിനെ സിഎസ്‌കെ ബിസിനസ് ക്ലാസ്സിൽ തന്നെ യാത്ര ചെയ്യിച്ചതിനെക്കുറിച്ചാണ് വാചാലനായത്.

“അവന്റെ പിതാവ് ഇന്ത്യ സന്ദർശിച്ചിട്ടില്ല, എന്നാൽ അവർ അദ്ദേഹത്തെ ബിസിനസ് ക്ലാസ്സിൽ തന്നെ ഇന്ടയിൽ എതാൻ സഹായിച്ചു, അത് ചെയ്തില്ലെങ്കിലും കുഴപ്പമില്ല എന്ന നിലയിലും അവർ അത് ചെയ്തു” മുൻ ചെന്നൈ താരം പറഞ്ഞു.

മുൻ വൈസ് ക്യാപ്റ്റൻ റെയ്‌നയും ഫ്രാഞ്ചൈസി തങ്ങളുടെ കളിക്കാർക്ക് ബോണസുകൾ നൽകിയതെങ്ങനെയെന്ന് വെളിപ്പെടുത്തി, അങ്ങനെ അവരെ ഒരു കുട്ടിയെപ്പോലെ ലാളിച്ചു.

“അവർ ധാരാളം ബോണസുകളും നൽകുന്നു,” മുൻ ഇന്ത്യൻ താരം പറയുന്നു. ” ഒരു കുട്ടിയെ പോലെ അവർ സംരക്ഷണം ഒരുക്കുന്നു, അത് കാണുമ്പോൾ നമുക്ക് കൂടുതൽ മികച്ച പ്രകടനം നടത്താൻ തോന്നുന്നു.