ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ലക്‌നൗ സൂപ്പർ ജയൻസ്റ്റിനെ സൂപ്പർ ഓവറിൽ തോല്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. സൂപ്പർ ഓവറിൽ ലഖ്‌നൗ മുന്നോട്ടുവെച്ച രണ്ട് റൺസ് വിജയലക്ഷ്യം കൊൽക്കത്ത സൂപ്പർ ഓവറിലെ ആദ്യ പന്തിൽ തന്നെ മറികടക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ കൊൽക്കത്ത മുന്നോട്ടുവെച്ച 155 റൺസ് ലക്ഷ്യം ലഖ്‌നൗ തുല്യമാക്കിയതോടെയാണ് സൂപ്പർ ഓവറിലേക്ക് കടന്നത്.
മുഹമ്മദ് ഷമിയുടെ അവസാന പന്തിലെ സിക്സറായിരുന്നു ലഖ്‌നൗവിനെ സൂപ്പർ ഓവറിലേക്ക് നയിച്ചത്. ഇപ്പോഴിതാ ടീം തോറ്റ കാരണം എന്താണെന്ന് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ലക്‌നൗ നായകൻ ഋഷഭ് പന്ത്.
Read more
‘ടീമിന്റെ ജയത്തിനുവേണ്ടി കൂട്ടായ ഉത്തരവാദിത്തം ഏറ്റെടുക്കണം. തോല്‍വികളില്‍ ടീം കടുത്ത സമ്മര്‍ദ്ദത്തിലാണ്. ഓരോ കളിക്കാരനും സമ്മര്‍ദ്ദത്തെ അതിജീവിച്ച് ഉത്തരവാദിത്തം ഏറ്റെടുക്കണം കൂടാതെ ടീമിനെക്കുറിച്ചായിരിക്കണം ചിന്ത’ ഋഷഭ് പന്ത് പറഞ്ഞു.







