RR VS KKR: നീയൊക്കെ എന്നെ കുറെ കളിയാക്കി, ഇതാ അതിനുള്ള മറുപടി; കൊൽക്കത്തയ്‌ക്കെതിരെ റിയാൻ പരാഗിന്റെ സിക്സർ പൂരം

ഐപിഎലിൽ ഇപ്പോൾ നടക്കുന്ന മത്സരത്തിൽ കൊൽക്കത്തയ്‌ക്കെതിരെ രാജസ്ഥാൻ റോയൽസ് നായകന്റെ വെടിക്കെട്ട്. 45 പന്തിൽ നിന്നായി 8 സിക്സറുകളും 6 ഫോറും അടക്കം 95 റൺസാണ് താരം അടിച്ചെടുത്തത്. നാളുകൾ ഏറെയായി ഇത്തരം ഒരു വെടിക്കെട്ട് പ്രകടനം നടത്തുന്നതിൽ താരം നിരാശ സമ്മാനിക്കുകയായിരുന്നു. എന്നാൽ ഇത്തവണ താരത്തിന്റെ വെടിക്കെട്ട് പ്രകടനത്തിൽ ആരാധകർ ഹാപ്പിയാണ്.

മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 206 റൺസ് നേടി. കൊൽക്കത്തയ്ക്ക് വേണ്ടി ആന്ദ്രേ റസ്സൽ (57) അംകൃഷ് റഗ്ഗുവൻഷി (44) അജിൻക്യ രഹാനെ (30) റഹ്മാനുള്ള ഗുർബാസ് (35) മികച്ച പ്രകടനം നടത്തി.

Read more

മറുപടി ബാറ്റിംഗിൽ രാജസ്ഥാന് വേണ്ടി റിയാൻ പരാഗിനെ കൂടാതെ യശസ്‌വി ജയ്‌സ്വാൾ 34 റൺസും, ഷിംറോൺ ഹെട്മായർ 29 റൺസും നേടി ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. ബോളിങ്ങിൽ ജോഫ്രാ ആർച്ചർ, യുദ്ധവീർ സിങ്, മഹീഷ് തീക്ഷണ, റിയാൻ പരാഗ് എന്നിവർ ഓരോ വിക്കറ്റുകൾ വീതം നേടി.