ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: മൂന്ന് ഫൈനല്‍ സാദ്ധ്യതകള്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ സാദ്ധ്യതകള്‍ നോക്കാം. ഇന്ത്യ, ഓസ്ട്രേലി, ശ്രീലങ്ക എന്നീ മൂന്നു ടീമുകളാണ് ഫൈനലിലേക്കുള്ള പോരാട്ടത്തില്‍ രംഗത്തുള്ളത്. പെനാള്‍ട്ടി പോയിന്റുകള്‍ ടീമുകള്‍ക്ക് വരാത്ത സാഹചര്യത്തിലുള്ള സാദ്ധ്യതകള്‍ ഇവ.

1. ഇന്ത്യ – ഓസീസ് ഫൈനല്‍

ഇപ്പോള്‍ നടക്കുന്ന ബോര്‍ഡര്‍ – ഗാവസ്‌കര്‍ ട്രോഫിയില്‍ ഓള്‍റെഡി ഇന്ത്യ 2-0 എന്ന സ്‌കോറിന് മുന്നിലാണ്. ഈ സീരീസ് 2-0, 3-0, 3-1 എന്നീ സ്‌കോര്‍ലൈനുകളില്‍ അവസാനിച്ചാല്‍ ഇന്ത്യ – ഓസീസ് ഫൈനല്‍ സാധ്യമാകും.

സീരീസ് 2-2 or 2-1 എന്ന സ്‌കോര്‍ലൈനിലാണ് അവസാനിക്കുന്നതെങ്കില്‍ ന്യൂസീലാണ്ടിനെതിരെ ന്യൂസിലാണ്ടില്‍ നടക്കുന്ന സീരീസില്‍ ശ്രീലങ്ക രണ്ടു ടെസ്റ്റുകളും വിജയിക്കാതിരുന്നാല്‍ മതി ഇന്ത്യ – ഓസീസ് ഫൈനലിന്.

2. ഇന്ത്യ – ശ്രീലങ്ക ഫൈനല്‍

ബോര്‍ഡര്‍ – ഗാവസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ 4-0 എന്ന സ്‌കോര്‍ലൈനിലും ശ്രീലങ്ക ന്യൂസീലാണ്ടിനെതിരെ 2-0 എന്ന സ്‌കോര്‍ലൈനിലും സീരീസുകള്‍ വിജയിച്ചാല്‍ ഇന്ത്യ – ശ്രീലങ്ക ഫൈനലിന് അരങ്ങൊരുങ്ങും.

3. ഓസ്‌ട്രേലിയ – ശ്രീലങ്ക ഫൈനല്‍

ബോര്‍ഡര്‍ – ഗാവസ്‌കര്‍ ട്രോഫി സീരീസ് 2-1 or 2-2 സ്‌കോര്‍ലൈനിലും ശ്രീലങ്ക ന്യൂസീലാണ്ടിനെതിരെ 2-0 എന്ന സ്‌കോര്‍ലൈനിലും വിജയിച്ചാല്‍ ഓസീസ് – ശ്രീലങ്ക ഫൈനലായിരിക്കും നടക്കുക.

അതായത് ശ്രീലങ്കക്ക് ഫൈനല്‍ സാധ്യമാകണമെങ്കില്‍ ന്യൂസീലാണ്ടിനെതിരെ രണ്ടു മത്സരങ്ങളും വിജയിച്ചേ മതിയാകൂ, അല്ലാത്ത പക്ഷം ഇന്ത്യ – ഓസീസ് ഫൈനല്‍ വരും.

Read more

കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്ബ്