സച്ചിന് സ്വപ്നം കാണാൻ പോലും പറ്റാത്ത റെക്കോഡുമായി കോഹ്ലി, സെഞ്ചുറി നേടിയപ്പോൾ കാണികളായി ഉണ്ടായിരുന്നവർ എല്ലാം പണക്കാർ...അപൂർവ ഭാഗ്യം ഇനി ആർക്കും കിട്ടില്ല

“ശ്രീലങ്ക എങ്കിൽ ശ്രീലങ്ക” എത്ര നാളായി മത്സരം ഒരെണ്ണം നേരിട്ട് കണ്ടിട്ട്, ഇത് എന്തായാലും കാണണം എന്ന നിലപാടിലായിരുന്നു ആദ്യം ആരാധകർ എങ്കിൽ “പാവപ്പെട്ടവർ കളി കാണേണ്ട” എന്ന മന്ത്രിയുടെ നിലപാട് വന്നതോടെ തീരുമാനം മാറ്റിയിട്ട് പറഞ്ഞു കാണും- ” പാവപെട്ട ഞങ്ങൾ വീട്ടിൽ ഇരുന്നു കണ്ടോളാം, പണക്കാർ കളി കാണട്ടെ. കൂട്ടമായി ആരാധകർ മാറി നിന്നതോടെ സ്റ്റേഡിയത്തിൽ എത്തിയത് ആകെ 6000 പേര് മാത്രം. അപ്പോൾ ആരാധകാർ ഒരു കാര്യം ഉറപ്പിച്ചു, ” ഇവർ പണക്കാർ തന്നെ”

ഇന്നലെ കാര്യവട്ടം ഏകദിനത്തില്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്ക് സെഞ്ച്വറി നേടിയത് കണ്ട് കൈയടിച്ചത് ഇവർ മാത്രമാണ്. 46 സെഞ്ച്വറി തികച്ച കോഹ്ലി സച്ചിൻ ടെണ്ടുൽക്കറെ മറികടന്നു. ഇതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറി നേടുന്ന താരമായിരിക്കുകയാണ് കോഹ്ലി.

എന്തായാലും ചരിത്രത്തിൽ ഇതുവരെ കളിച്ചിട്ടുള്ള താരങ്ങളോ ഇനി കളിക്കാൻ പോകുന്നവരോ ഒരിക്കലും വിചാരിക്കാത്ത ഒരു റെക്കോർഡാണ് കോഹ്‌ലിക്ക് കിട്ടിയതെന്നാണ് ആരാധകർ പറയുന്നത്. കാരണം പണക്കാരുടെ മുന്നിൽ കളിച്ചാണ് ഈ നേട്ടം കോഹ്‌ലിക്ക് കിട്ടിയിരിക്കുന്നത്.

സച്ചിനൊക്കെ എത്രയോ സെഞ്ചുറി നേടിയിരിക്കുന്നു, പക്ഷെ പണക്കാരുടെ മുന്നിൽ മാത്രം ഇങ്ങനെ ഒരു എട്ടാം കൈവരിക്കാനും വേണം ഒരു റേഞ്ച് എന്നാണ് ട്രോളുകളി നിറയുന്ന ഡയലോഗ്.