ധോണിയോടോ സച്ചിനോടോ ഇത് ചോദിക്കുമോ, വൈറൽ ആയി മിതാലിയുടെ മറുപടി

വനിതാ ക്രിക്കറ്റ് ഇതിഹാസം മിഥാലി രാജ് അന്താരഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച വാർത്ത ക്രിക്കറ്റ് പ്രേമികളെ നിരാശപെടുത്തിയിരുന്നു. ലേഡി ടെണ്ടുൽക്കർ എന്നാണ് താരം അറിയപ്പെട്ടിരുന്നത്. വനിതാ ക്രിക്കറ്റിൽ ഏറ്റവുമധികം റൺ നേടിയ താരവും ഏറ്റവും കൂടുതൽ കാലം ഏകദിന റാങ്കിങ്ങിൽ ഒന്നാമത് തുടർന്ന താരവും , വനിതാ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരവുമാണ് മിഥാലി രാജ്.

39 കാരിയായ മിതാലി ഇന്ത്യയെ 150 ഏകദിനങ്ങളില്‍ നയിച്ചിട്ടുണ്ട്. ഏകദിനത്തില്‍ ഒരു ടീമിനെ ഏറ്റവും കൂടുതല്‍ തവണ നയിച്ച വനിതാതാരം എന്ന റെക്കോഡും മിതാലിയുടെ പേരിലാണ്. 1999 ജൂണ്‍ 26 നാണ് മിതാലി രാജ് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്.

എന്നെ ആരും ലേഡി ടെൻണ്ടുൽക്കർ എന്ന് വിളിക്കരുത്, ഞാൻ മിഥാലിയാണ്. എന്നെ അങ്ങനെ വിളിച്ചാൽ മതിയെന്നാണ് താരം പറഞ്ഞത്. പുരുഷ മേധാവിത്വം ഉള്ള ക്രിക്കറ്റിൽ താൻ ഉൾപ്പടെയുള്ള വനിതാ താരങ്ങൾക്കും സ്വന്തമായിട്ടൊരു മേൽവിലാസം വേണമെന്നാണ് മിഥാലി ആഗ്രഹിച്ചത്. അവർ ആഗ്രഹിച്ച പോലെ തന്നെ സംഭവിച്ചു, ലേഡി ടെൻണ്ടുൽക്കർ എന്ന് പറയുന്നതിന് പകരം അവർ സ്വയം ഒരു ബ്രാൻഡായി.

ഇപ്പോഴിതാ താരം കൊടുത്ത ഒരു മറുപടിയാണ് വൈറൽ ആയിരിക്കുന്നത്. ഒരു റിപ്പോർട്ടർ മിതാലിയോട് നിങ്ങളുടെ പ്രിയപ്പെട്ട പുരുഷ ക്രിക്കറ്റ് താരത്തിന്റെ പേരിനെക്കുറിച്ച് ചോദിച്ചപ്പോൾ മുൻ ഇന്ത്യൻ നായകൻ പെട്ടെന്ന് പ്രതികരിച്ചു, “ഒരു പുരുഷ ക്രിക്കറ്ററോട് അവരുടെ പ്രിയപ്പെട്ട വനിതാ ക്രിക്കറ്റ് താരം ആരാണെന്ന് നിങ്ങൾ ചോദിക്കുന്നുണ്ടോ?”

Read more

പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേർ അഭിനന്ദനം ഏറ്റുവാങ്ങി. പുരുഷന്മാർക്ക് മാത്രമുള്ള കളി എന്ന നിലയിൽ നിന്ന് വനിതാ ക്രിക്കറ്റ് വളർച്ചക്ക് വലിയ പങ്ക് വഹിക്കാനും താരത്തിനായി.