പ്രകടനങ്ങളുടെ 'എവറസ്റ്റ് കൊടുമുടി', ഒരിക്കലും തകര്‍ക്കപ്പെടാന്‍ സാദ്ധ്യതയില്ലാത്ത ബോളിംഗ് പ്രകടനം

സാധാരണക്കാരില്‍ സാധാരണക്കാരന്റെ അസാധാരണങ്ങളില്‍ അസാധാരണമായ പ്രകടനത്തിന് വയസ് 29.

143 ഏകദിന മാച്ചുകളില്‍ നിന്നും 83 വിക്കറ്റുകള്‍ മാത്രം നേടിയ ഒരു കളിക്കാരന്‍, പ്രത്യേകിച്ച് ഒരു പാര്‍ട്- ടൈം ബൗളറായ, ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ മാത്രം ടീം കൂടുതലായി ഉപയോഗപ്പെടുത്തുന്ന ഒരു ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍ എത്രയൊക്കെ നന്നായി പന്തെറിഞ്ഞാലും അയാളുടെ നേട്ടത്തിന് ഒരു പരിധിയൊക്കൊ ഉണ്ടാകും. ബാറ്റ് കൊണ്ട് അയാള്‍ക്ക് ചിലപ്പോ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ പറ്റുമെങ്കിലും. എന്നാല്‍ 1992 ഡിസംബര്‍ 17ന് സിഡ്‌നിയില്‍ വെച്ച് നടന്ന ബെന്‍സണ്‍ & ഹെഡ്ജസ് ടൂര്‍ണെമെന്റില്‍ നടന്ന പാകിസ്ഥാനും വിന്‍ഡീസും തമ്മില്‍ നടന്ന ഒരു മത്സരത്തില്‍ ഇദ്ദേഹം നടത്തിയ സവിശേഷ പ്രകടനം ക്രിക്കറ്റ് ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു. ഒരു പക്ഷെ ഒരിക്കലും ആവര്‍ത്തിക്കാന്‍ സാധ്യതയില്ലാത്ത ഒരു പ്രകടനം.

ടൂര്‍ണമെന്റിലെ 8 മത്തേതായിരുന്നു ആ മത്സരം. ആസ്‌ട്രേലിയ കുടി ഉള്‍പ്പെട്ട ആ ത്രിരാഷ്ട്ര സീരീസില്‍ ഇരു ടീമുകളും ഫൈനല്‍ ബര്‍ത്തിന് വേണ്ടി ആഞ്ഞു ശ്രമിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 214 എന്ന ചെറിയ സ്‌കോറിലൊതുങ്ങി. അക്കാലത്ത് ഒരു മത്സരത്തില്‍ മിക്കവാറും 4 ല്‍ താഴെ മാത്രം എക്കണോമിയില്‍ പന്തെറിയുന്ന വസീമിന്റെയും വഖാറിന്റെയും തീ തുപ്പുന്ന പന്തുകളില്‍ എതിരാളികള്‍ ഇതുപോലെ ചുരുങ്ങിയ സ്‌കോറുകളില്‍ ഒതുങ്ങുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. തന്റെ കരിയറിന്റെ അവസാന നാളുകളിലെത്തിയ അക്കാലത്തെ ഏറ്റവും തികച്ച ഏകദിന ബാറ്റ്‌സ്മാന്‍ ഡെസ്മണ്ട് ഹെയിന്‍സിന്റെ 4 റണ്‍ മാത്രം അകലത്തില്‍ നഷ്ടപ്പെട്ട സെഞ്ചുറി പ്രകടനം ഒഴിച്ചു നിര്‍ത്തിയാല്‍ പറയാന്‍ മാത്രം ഒന്നുമില്ലായിരുന്നു വിന്‍ഡീസ് ഇന്നിങ്ങ്‌സില്‍. 10 ഓവറില്‍ 29 റണ്‍ മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ വഖാര്‍ ആയിരുന്നു വെസ്റ്റ് ഇന്‍ഡീസ് നാശം വിതച്ചവരില്‍ പ്രധാനി.

Waqar Younis reveals how he felt after not being a part of Pakistan's 1992 World Cup-winning team
215 എന്ന ടാര്‍ഗറ്റ് ലക്ഷ്യമിട്ട പാകിസ്ഥാന്‍ വളരെ എളുപ്പത്തില്‍ ജയിക്കുമെന്നണ് കരുതപ്പെട്ടത്. പ്രത്യേകിച്ച് ലോക ചാംപ്യന്‍മാരുടെ ബാറ്റിങ്ങ് വലുപ്പം നോക്കുമ്പോള്‍. പാട്രിക് പാറ്റേഴ്‌സന്റെ ആദ്യ ഓവറില്‍ തന്നെ ആദ്യ വെടി പൊട്ടി. ഓപ്പണര്‍ റമീസ് രാജ പുറതായപ്പോള്‍ വരാന്‍ പോകുന്ന കൊടുങ്കാറ്റിന്റെ ഒരു സൂചനയാണെന്ന് ആരും കരുതിയില്ല. രണ്ടാമത്തെ ഓവര്‍ സ്വാഭാവികമായും കരട്‌ലി ആംബ്രോസ് എറിയും എന്ന് കരുതിയവരെ ഞെട്ടിച്ച് നായകന്‍ റിച്ചി റിച്ചര്‍ഡ്‌സണ്‍ പന്ത് നല്‍കിയത് തന്റെ കരിയറില്‍ പറയത്തക്ക വിധത്തിലുള്ള യാതൊരു വിധം ബൗളിങ് പ്രകടനത്തിന്റെ പേരിലും അറിയപ്പെടാത്ത, വണ്‍ ഡൗണ്‍ ബാറ്റ്‌സമാന്‍ കുടി ആയ ഫില്‍ സിമ്മണ്‍സ് എന്ന 90 കളിലെ ഹാര്‍ഡ് ഹിറ്ററെ ആയിരുന്നു.

5 Bowlers Who Bowled The Most Economical Spells In ODI Cricket
ആദ്യ വിക്കറ്റ് നഷ്ടമായ സമ്മര്‍ദ്ദത്തില്‍ കളിച്ച പാക്കിസ്ഥാന്‍ ഇന്നിങ്‌സില്‍ സുനാമി വീശിയടിച്ചത് വളരെ പെട്ടെന്നായിരുന്നു. വെറും 10 റണ്‍സിനിടെ വീണത് 4 വിക്കറ്റുകള്‍ .റമീസിന് പിന്നാലെ ആസിഫ് മുജ്താബ്., അമീര്‍ സൊഹൈല്‍, സലീം മാലിക് എന്നിവര്‍ക്ക് പിറകെ സ്‌കോര്‍ 14 ലെത്തിയപ്പോള്‍ കപ്പിത്താന്‍ ജാവേദ് മിയാന്‍ദാദ് കൂടി അഞ്ചാമനായി മടങ്ങിയതോടെ പാകിസ്ഥാന്‍ നിലയില്ലാ കയത്തിലായി.5 ല്‍ 4 വിക്കറ്റും വീഴ്ത്തിയത് സിമ്മണ്‍സ് തന്നെയായിരുന്നു. ഏകദിനത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോറില്‍ പുറത്താകുമെന്ന ഭീഷണി ഉയര്‍ന്നതോടെ ടെസ്റ്റിനേക്കാള്‍ പ്രതിരോധിച്ചാണ് പാകിസ്ഥാന്‍ പിന്നീട് കളിച്ചത് .സ്വതവേ വേഗത്തില്‍ കളിക്കുന്ന വിക്കറ്റ് കീപ്പര്‍ റഷീദ് ലത്തീഫ് 8 റണ്‍സെടുക്കാന്‍ നേരിട്ടത് 72 പന്ത് ആയിരുന്നുവെന്നത് മാത്രം പറയും അവരുടെ ദയനീവാസ്ഥ. അതു മുതലാക്കി തന്ത്ര പരമായ ബൗളിങ്ങായിരുന്നു സി മണ്‍സിന്റേത് .ഒരു റണ്ണിന് പോലും ശ്രമിക്കാതെ പ്രതിരോധം മാത്രം ലക്ഷ്യമിട്ടപ്പോള്‍ സിമ്മണ്‍സ് എറിഞ്ഞത് മെയ്ഡന്‍ ഓവറുകളുടെ പരമ്പരമായിരുന്നു.

തന്റെ 10 ഓവറുകള്‍ തുടരെ തുടരെ എറിഞ്ഞ് സിമ്മണ്‍സ് കണ്ണടച്ച് തുറക്കും മുന്‍പെ ഓവറുകള്‍ തീര്‍ത്തു.48 ഓവറില്‍ 81 റണ്‍സിന് എല്ലാവരും പുറത്തായപ്പോള്‍ പാകിസ്ഥാന്റെ റണ്‍റേറ്റ് 2 ലും താഴെ (1.68) ആയിരുന്നു. മത്സരം കഴിഞ്ഞപ്പോള്‍ സിമണ്‍ സിനന്റെ ബൗളിംഗ് ഫിഗര്‍ കണ്ടപ്പോള്‍ സ്വന്തം ടീമും എതിര്‍ ടീമും കാണികളും ക്രിക്കറ്റ് പ്രേമികളും ഒടുവില്‍ സിമണ്‍സ് തന്നെയും വിശ്വസിക്കാനാകാതെ തലയില്‍ കൈ വെച്ചു പോയി. 0.30 ഇക്കണോമിയില്‍ 10-8-3-4!

ESPNcricinfo - An economy rate of just 0.3 😮 #OnThisDay in 1992, Phil Simmons bowled the most economical 10-over spell in men's ODIs against Pakistan in Sydney 🔥 Which bowler can break

35 റണ്‍സിന് 7 വിക്കറ്റ് നഷ്ടപ്പെട്ടപ്പോള്‍ രണ്ടക്കം കണ്ടത് 47 പന്തില്‍ 17 റണ്‍ നേടിയ ഇന്‍സമാം മാത്രമായിരുന്നു .3 പേര്‍ പുജ്യമാരായി.50 റണ്‍ പോലും തികക്കില്ല എന്ന് കരുതിയ പാകിസ്ഥാനെ വാലറ്റക്കാരായ വഖാറിന്റെ 17 റണ്‍സും മുഷ്താഖിന്റെ 15 റണ്‍സും ആയിരുന്നു വന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്.പാക് ഇന്നിങ്‌സില്‍ ആകെ ഉണ്ടായിരുന്നത് 2 ബൗണ്ടറികള്‍ മാത്രമായിരുന്നു എന്നത് മറ്റാരു കൗതുകം.Dhanam Cric

May be an image of text
മറ്റൊരു രസകരമായ അത്ഭുതപ്പെടുത്തുന്ന പ്രത്യേകത കുടി വിന്‍സീസ് ബൗളര്‍മാരുടെ പ്രകടനത്തിനുണ്ടായിരുന്നു. സിമ്മണ്‍സിനെ കൂടാതെ ആംബ്രോസ് (10 – 4 – 19-0), പാറ്റേഴ്‌സണ്‍ (9-2-19-2 ),കെന്നത്ത് ബെഞ്ചമിന്‍ (9-1-28-2 ),സ്പിന്നര്‍മാരായ ഹൂപ്പര്‍ (6-2-10 -1 ), തന്റെ ആദ്യ ഏകദിനം കളിച്ച ജിമ്മി ആദംസ് (4-2-2-1) എന്നിങ്ങനെ ആയിരുന്നു മറ്റു ബൗളര്‍മാരുടെ അനാലിസിസ്. അതായത് എറിഞ്ഞ 6 ബൗളര്‍മാരില്‍ ഒരാള്‍ പോലും 3 .11 ലധികം റണ്‍ വഴങ്ങിയില്ല എന്ന അപൂര്‍വ സവിശേഷത.

ഏകദിന ക്രിക്കറ്റിന്റ ചരിത്രത്തിലെ 782ാം മത്സരത്തില്‍ സിമ്മണ്‍സ് നടത്തിയ റെക്കോര്‍ഡ് പ്രകടനത്തിന് വര്‍ഷം 28 കഴിഞ്ഞിട്ടും അടുത്തെത്താന്‍ പോലും മറ്റുള്ളവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇനി ഒരിക്കലും തകരാനും പോന്നില്ല. ദിവസം കഴിയും തോറും ബാറ്റ്‌സ്മാന്‍മാരുടെ ഗെയിം ആയി മാറുന്ന ക്രിക്കറ്റില്‍ മറ്റേതൊരു റെക്കോര്‍ഡ് തകര്‍ന്നാലും തകരാന്‍ സാധ്യതയില്ലാത്ത പ്രകടനം .10 ഓവറെങ്കിലും ബൗള്‍ ചെയ്തവരില്‍ 1975 ലെ ആദ്യ ലോകകപ്പില്‍ ഹെഡിങ് ലിയില്‍ ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം ബിഷന്‍ സിങ് ബേദി സ്ഥാപിച്ച 12-8-6-1 എന്ന നേട്ടത്തെയാണ് സിമ്മണ്‍സ് മറി കടന്നത്.

West Indies head coach Phil Simmons' job safe despite attending funeral, says CWI president | Cricket News | Sky Sports

ചില പ്രകടനങ്ങള്‍ അങ്ങനെയാണ്. ലോകത്തെ ഏറ്റവും മികച്ച ബൗളര്‍മാര്‍ക്കു പോലും സാധിക്കാത്ത അത്ഭുത പ്രകടനങ്ങള്‍ പാര്‍ട് ടൈം ബൗളര്‍മാരില്‍ നിന്നും ,അല്ലെങ്കില്‍ സാധാരണ ബൗളര്‍മാരില്‍ നിന്നും ഉണ്ടാകാറുള്ള ഒരു പാട് ഉദാഹരണങ്ങള്‍ ലോകക്രികറ്റിന്റെ ചരിത്ര പുസ്തകത്തില്‍ കാണാം. അത്തരം പ്രകടനങ്ങളുടെ ‘ എവറസ്റ്റ് കൊടുമുടി ‘ എന്ന് വിശേഷിപ്പിക്കാം ഫില്‍ സിമ്മണ്‍സിന്റെ പ്രകടനത്തെ ..