'നന്നായി തല്ലു വാങ്ങുന്ന ആ താരത്തെ എന്തിനാണ് എപ്പോഴും ടീമിൽ എടുക്കുന്നത്': ടീം സിലക്ഷനെതിരെ മുൻ ഇന്ത്യൻ താരം

ന്യുസിലാൻഡിനെതിരെ നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ശുഭ്മൻ ഗിൽ നയിക്കുന്ന ടീമിൽ വൈസ് ക്യാപ്റ്റനായി ശ്രേയസ് അയ്യർ തിരികെ കളികളത്തിലെത്തും. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ താരം സുബ്രഹ്‌മണ്യം ബദരീനാഥ് ടീം സെലക്ഷനെ വിമര്‍ശിച്ചു രംഗത്ത് എത്തിയിരിക്കുകയാണ്. ടീമില്‍ ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ ഉള്‍പ്പെടുത്തിയതിനെയാണ് അദ്ദേഹം ചോദ്യം ചെയുന്നത്.

ബദരീനാഥ് പറയുന്നത് ഇങ്ങനെ:

“രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍ എന്നീ രണ്ട് ഓള്‍റൗണ്ടര്‍മാരോടൊപ്പം നിതീഷ് കുമാര്‍ റെഡ്ഡിയും ടീമിലുണ്ട്. എന്തിനാണ് അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന് എനിക്കറിയില്ല. അദ്ദേഹം ഒരു ഓള്‍റൗണ്ടറാണെന്ന് അവര്‍ പറയുന്നു. പക്ഷേ പന്ത് എറിയുമ്പോഴെല്ലാം അദ്ദേഹം നന്നായി തല്ല് വാങ്ങുന്നു” ബദരീനാഥ് പറഞ്ഞു.

Read more

ന്യൂസിലൻഡിനെതിരെയുള്ള ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്‌ലി, കെഎൽ രാഹുൽ (വിക്കറ്റ്), ശ്രേയസ് അയ്യർ(വൈസ് ക്യാപ്റ്റൻ), വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹർഷിത് സിംഗ് റാണ, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്, റിഷഭ് പന്ത്, നിതീഷ് കുമാർ റെഡ്‌ഡി, അർഷ്ദീപ്സിങ്, യശ്വസി ജയ്സ്വാൾ.