കോഹ്‌ലിയെ പുകഴ്ത്തുന്നവൻ അവന്റെ പേര് കൂടി ഇടയ്ക്ക് പറയണം, സൂപ്പർ താരത്തെ കുറിച്ച് രവി ശാസ്ത്രി

വെള്ളിയാഴ്ച ഓക്ക്‌ലൻഡിൽ ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിലാണ് ഏതാനും മാസങ്ങൾക്ക് ശേഷം ശിഖർ ധവാൻ വീണ്ടും കളത്തിലിറങ്ങി. സ്റ്റാൻഡ്-ഇൻ നായകൻ 77 പന്തിൽ 13 ബൗണ്ടറികളുടെ സഹായത്തോടെ 72 റൺസ് അടിച്ചുകൂട്ടി, 2023 ലോക കപ്പിലേക്ക് സ്ഥാനം ഉറപ്പിക്കാനുള്ള ഇന്നിങ്‌സാണ് താരം കളിച്ചത്. ആദ്യ ഇന്നിംഗ്‌സ് അവസാനിക്കുമ്പോൾ ഇന്ത്യയുടെ 306/7 എന്ന സ്‌കോറിന് അടിത്തറയിട്ട ശുഭ്‌മാൻ ഗില്ലിനൊപ്പം അദ്ദേഹം 124 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടുണ്ടാക്കി.

35-കാരൻ അൽപ്പം സാവധാനത്തിലാണ് തുടങ്ങിയത്, എന്നാൽ ഇന്നിംഗ്സ് പുരോഗമിക്കുമ്പോൾ, ട്രാക്കിലേക്ക് മടങ്ങിയെത്താൻ അദ്ദേഹം വേഗത്തിലാക്കുകയും തന്റെ 39-ാം ഏകദിന ഫിഫ്റ്റി നേടുകയും ചെയ്തു. നിലവിൽ പരമ്പരയിലെ കമന്റേറ്റർമാരിൽ ഒരാളായ മുൻ മുഖ്യ പരിശീലകൻ രവി ശാസ്ത്രി, ധവാന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ചെങ്കിലും അദ്ദേഹത്തിന് അർഹമായ അംഗീകാരങ്ങൾ ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി.

“അദ്ദേഹം വളരെ പരിചയസമ്പന്നനാണ്. അർഹിക്കുന്ന അംഗീകാരങ്ങൾ അയാൾക്ക് ലഭിക്കുന്നില്ല. സത്യം പറഞ്ഞാൽ, വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും കുറിച്ചാണ് നമ്മൾ ഇപ്പോഴും സംസാരിക്കുന്നത്. പക്ഷേ, നിങ്ങൾ അദ്ദേഹത്തിന്റെ ഏകദിന ക്രിക്കറ്റ് റെക്കോർഡ് നോക്കുമ്പോൾ, വലിയ ഗെയിമുകളിൽ മുൻനിര ടീമുകൾക്കെതിരെ അദ്ദേഹം കളിച്ച ചില ഇന്നിംഗ്‌സുകൾ നോക്കുമ്പോൾ, ഇത് ഒരു മികച്ച റെക്കോർഡാണ്. ടോപ് ഓർഡറിൽ ഇടംകൈയ്യൻ വളരെയധികം വ്യത്യാസം വരുത്തുന്നു,” മത്സരത്തിനിടെ പ്രൈം വീഡിയോയിൽ ശാസ്ത്രി പറഞ്ഞു.