രാജ്യത്തിനു  മൂന്ന് ലോക കപ്പുകള്‍ ഉയര്‍ത്തിയവര്‍; രണ്ടുപേരും ഇത്തവണ ഐ.പി.എല്ലില്‍ കളിക്കുന്നില്ല

ഒന്നും രണ്ടുമല്ല മൂന്ന് ലോകകപ്പ് നേടിയ ടീമുകളില്‍ പങ്കാളികളായ താരങ്ങള്‍ രണ്ടുപേര്‍. ഒരാള്‍ ഐപിഎല്ലില്‍ ഗ്‌ളാമര്‍ ടീമിന്റെ നായകനായി കളിക്കുമ്പോള്‍ മറ്റേയാള്‍ രാജ്യാന്തര ടീമിലെന്നല്ല ഐപിഎല്ലില്‍ പോലും കളിക്കുന്നില്ല. ഇന്ത്യന്‍ താരം യുവാരാജ് സിംഗും ഓസ്‌ട്രേലിയന്‍ മിച്ചല്‍ മാര്‍ഷുമാണ് മൂന്നു ലോകകപ്പില്‍ കളിച്ചവര്‍.

ഇന്ത്യയുടെ ലോകകപ്പ് ഹീറോയും ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറുമായിരുന്ന യുവരാജ് സിങ് അണ്ടര്‍ 19 ലോകകപ്പും ഏകദിന, ടി20 ലോകകപ്പും നേടിയിട്ടുള്ള അപൂര്‍വ്വം താരങ്ങളിലൊരാളാണ്. 2000ലെ അണ്ടര്‍ 19 ലോകകപ്പ് ഇന്ത്യ നേടുമ്പോള്‍ യുവ്‌രാജും ടീമില്‍ ഉണ്ടായിരുന്നു. 2007ല്‍ ധോണിയുടെ നേതൃത്വത്തില്‍ ആദ്യ ടിട്വന്റി ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ കിരീടം നേടിയപ്പോഴും യുവി ടീമില്‍ ഉണ്ടായിരുന്നു. 2011ല്‍ ധോണിയുടെ നേതൃത്വത്തില്‍ ഏകദിന ലോകകപ്പില്‍ ഇന്ത്യ കപ്പുയര്‍ത്തിയപ്പോഴും യുവി ടീമില്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ ടീമില്‍ മറ്റാര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത നേട്ടത്തിനുടമയായാണ് യുവിയുടെ കരിയര്‍ അവസാനിച്ചത്.

2007ലെ ടി20 ലോകകപ്പില്‍ ഒരോവറിലെ ആറ് പന്തും യുവി സിക്സര്‍ പറത്തിയും യുവ്‌രാജ് സിംഗ് റെക്കോഡ് നേട്ടമുണ്ടാക്കി. ഓസ്ട്രേലിയയുടെ മീഡിയം പേസ് ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷും ഈ നേട്ടം സ്വന്തമാക്കിയ താരമാണ്. 2010ല്‍ അണ്ടര്‍ 19 ലോകകപ്പ് ഓസ്‌ട്രേലിയ നേടിയത് മിച്ചല്‍ മാര്‍ഷിന്റെ നേതൃത്വത്തിലാണ്. 2015ല്‍ ഓസ്ട്രേലിയ ഏകദിന ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മിച്ചല്‍ മാര്‍ഷുണ്ടായിരുന്നു. 2021ലെ ടി20 ലോകകപ്പ് നേടിയ ഓസീസ് ടീമില്‍ നിര്‍ണ്ണായക പ്രകടനത്തോടെ മിച്ചല്‍ മാര്‍ഷ് ഉണ്ടായിരുന്നു.