ബ്രോതേർസ് ഓഫ് ഡിസ്ട്രക്ഷൻ എന്ന പേര് കേൾക്കുമ്പോൾ ക്രിക്കറ്റ് ലോകത്തിന് രോഹിത് കോഹ്‌ലി സഖ്യത്തെ ഓർമ്മ വരും, വൈറലായി താരങ്ങളുടെ സൗഹൃദം കാണിക്കുന്ന വീഡിയോ; പഴയ വൈബ് തിരിച്ചുവന്ന സന്തോഷത്തിൽ ഇന്ത്യൻ ആരാധകർ

ചില മത്സരങ്ങൾ അങ്ങനെയാണ്, അതിലെ ചില നിമിഷങ്ങൾ ആയിരിക്കും മനസിൽ താങ്ങി നിൽക്കുക. തങ്ങി നിന്നാലോ അത്ര പെട്ടെന്ന് ഒന്നും അത് മനസിൽ നിന്ന് പോകില്ല. കഴിഞ്ഞ ടി 20 ലോകകപ്പ് സമയത്ത് പാകിസ്താനെതിരെയുള്ള മത്സരത്തിൽ തോൽവി ഉറപ്പിച്ച ഇന്ത്യയെ അവിശ്വനീയ വിജയത്തിലേക്ക് എത്തിച്ച വിരാട് കോഹ്‌ലിയുടെ പ്രകടനം ക്രിക്കറ്റ് പ്രേമികൾ മറക്കാനിടയില്ല. ആ മത്സരത്തിൽ കോഹ്ലി ഹാരീസ് റൗഫിനെതിരെ നേടിയ സ്ട്രൈറ്റ് സിക്സ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഏറ്റവും മികച്ച ഫ്രെമുകളിൽ ഒന്നാണ് എന്നത് നിസംശയം പറയാൻ സാധിക്കും. എന്നാൽ ക്രിക്കറ്റ് പ്രേമികൾ നെഞ്ചോട് ചേർത്ത് പിടിച്ച് വീണ്ടും വീണ്ടും കാണാൻ കൊതിച്ച ഒരു വീഡിയോ ഉണ്ടായിരുന്നു – മത്സരം ജയിപ്പിച്ച കോഹ്‌ലിയെ ഇന്ത്യൻ നായകൻ രോഹിത് എടുത്തുയർത്തുന്ന ചിത്രം.

വിരാട് കോഹ്‌ലിയെ അഭിനന്ദിച്ച സഹതാരങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി തന്റെ ആവേശവും സ്നേഹവും മുഴുവൻ കാണിച്ച ഒരു റിയൽ സ്നേഹ പ്രകടനമായിരുന്നു അന്ന് രോഹിത് പ്രകടിപ്പിച്ചത്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടുതാരങ്ങളുടെ സഹകരണവും സ്നേഹവും എന്നും ഇഷ്ടപ്പെടുന്നവർ അന്ന് ആ വിഡിയോ ഏറ്റെടുത്തു. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള സൗഹൃദം കാണിക്കുന്ന മറ്റൊരു വിഡിയോയാണ് ട്രെൻഡിങ്.

ഇന്നലെ നടന്ന ഇന്ത്യയുടെ ഏഷ്യാ കപ്പ് മത്സരത്തിൽ ശ്രീലങ്കൻ നായകൻ ഷാനകയെ പുറത്താക്കാൻ സ്ലിപ്പിൽ രോഹിത് ഒരു തകർപ്പൻ ക്യാച്ച് എടുത്തു. ജഡേജയുടെ പന്തിൽ ആയിരുന്നു അത്. ആ സമയം അതിനിർനിർണായക വിക്കറ്റ് എടുത്ത സന്തോഷത്തിൽ ആയിരുന്നു ഇന്ത്യൻ താരങ്ങൾ. എന്നാൽ ക്യാച്ച് എടുത്ത രോഹിത്തിന്റെ വാരിപുണരുന്ന കോഹ്‌ലിയെ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തു. പറയേണ്ട കാര്യം ഇല്ലാലോ, സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി.

ഡബ്ല്യൂ ഡബ്ല്യൂ റെസലിങ്ങിലെ സൂപ്പർ താരങ്ങൾ ആയിരുന്ന അണ്ടർ ടേക്കർ കെയ്ൻ സഹോദരങ്ങൾ അറിയപ്പെട്ടത് ബ്രോതേർസ് ഓഫ് ഡിസ്ട്രക്ഷൻ എന്ന പേരിൽ ആയിരുന്നു. ആ പേര് ഇപ്പോൾ ക്രിക്കറ്റ് ലോകത്തിന് പരിചിതമാക്കുന്നത് കോഹ്‌ലി രോഹിത് സഖ്യമാണ്. ഇരുവരും ഒന്നിച്ചുണ്ടെങ്കിൽ എന്തും സാധിക്കും എന്ന വിശ്വാസത്തിലാണ് ഇന്ത്യൻ ആരാധകർ.