ഓക്ഷൻ കഴിയുമ്പഴേ എല്ലാവരും എഴുതിത്തളിയ ടീം, അയാളെ കളിയാക്കാതെ കൈയടിക്കാം

Ad Waìth – Addùs

ഓക്ഷൻ കഴിയുമ്പഴേ എല്ലാവരും എഴുതിത്തളിയ ടീം. ഏറ്റവും കൂടുതൽ ശരവർഷം ഏറ്റുവാങ്ങേണ്ടി വന്നത് ആ ടീമിന്റെ ക്യാപ്റ്റനും.

15 വർഷത്തെ പാരമ്പര്യമുള്ള ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗിലേക്ക് ഇന്നലെ കടന്നുവന്ന ആ ടീമിനെയും “ഷോഓഫ്” ക്യാപ്ടനെയും എല്ലാവർക്കും പുച്ഛമായിരുന്നു. അവിടുന്നാണ് ഹാർദിക് ഹിമൻഷു പാണ്ഡ്യ എന്ന പലരാലും ക്രിറ്റിസൈസ് ചെയ്യപ്പെട്ട ക്യാപ്റ്റൻ കന്നി സീസൺ കളിക്കുന്ന ടീമിനെ മുന്നിൽ നിന്നു നയിച്ച് കപ്പ് നേടികൊടുക്കുന്നത്.

നിങ്ങൾക്ക് ഹർദിക് പാണ്ഡ്യ എന്ന കളിക്കാരനെ കളിയാക്കാം, അവഗണിക്കാം. പക്ഷെ അതൊന്നും അയാളെ ബാധിക്കുന്നില്ല. കാരണം അവൻ ഒന്നുമില്ലാതിടത്തുനിന്ന് വളർന്നു വന്നവനാണ്. ഇന്ത്യൻ ടീമിൽ പോലും മറ്റാർക്കും ഇല്ലാത്ത Intensity , വിജയ തീക്ഷ്ണത അയാളിൽ പല തവണ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് അയാളെ ഇഷ്ടപ്പെടാനും കാരണം.

ബാറ്റ് കൊണ്ട് പരാജയപ്പെടുമ്പോൾ ബോളുകൊണ്ടും ഫീല്ഡിങ് കൊണ്ടും അയാൾ ടീമിനു വേണ്ടി എന്തെങ്കിലും കരുതിവെക്കും.

Read more

കടപ്പാട്: ക്രിക്കറ്റ് കാർണിവൽ