ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയ്ക്ക് നേതൃത്വ സ്ഥാനവും നൽകില്ല എന്ന് റിപ്പോർട്ട്. ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) പ്രചാരണത്തിന് തുടക്കം കുറിക്കുന്ന പരമ്പര ജൂൺ 20 മുതൽ ആരംഭിക്കും. ഓസ്‌ട്രേലിയയിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും താൽക്കാലിക ക്യാപ്റ്റനുമായിരുന്ന ബുംറയ്ക്ക് അത്തരമൊരു ഉത്തരവാദിത്തം നല്കാൻ ടീം ഇപ്പോൾ ആഗ്രഹിക്കുന്നില്ല.
ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം, അഞ്ച് ടെസ്റ്റുകളിലും ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമായി പങ്കെടുക്കുന്ന ഒരു കളിക്കാരനെയാണ് സെലക്ടർമാർ ആഗ്രഹിക്കുന്നത്. ബുംറ എല്ലാ മത്സരങ്ങളിലും കളിക്കില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
“അഞ്ച് ടെസ്റ്റ് മത്സരങ്ങളിലും ലഭ്യമാകുന്ന ഒരു കളിക്കാരനെ നായകനാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന് വൈസ് ക്യാപ്റ്റന്റെ റോൾ നൽകണം. ബുംറ അഞ്ച് മത്സരങ്ങളിലും കളിക്കില്ല, അതിനാൽ വ്യത്യസ്ത മത്സരങ്ങൾക്ക് വ്യത്യസ്ത നായകന്മാരെ നിയമിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും 5 മത്സരങ്ങളിലും ഉണ്ടാകണം.” റിപ്പോർട്ടിൽ പറഞ്ഞു.
ബോർഡർ-ഗവാസ്കർ ട്രോഫിയിൽ നടുവിന് പരിക്കേറ്റ ബുംറ, ഏകദേശം 3 മാസം കളിക്കളത്തിൽ നിന്ന് പുറത്തായ ശേഷം 2025 ലെ ഐപിഎല്ലിൽ തിരിച്ചുവരവ് നടത്തി. കഴിഞ്ഞ കലണ്ടർ വർഷത്തിൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജോലിഭാരമുള്ള ബൗളറായിരുന്നു അദ്ദേഹം. അതിനാൽ തന്നെ, ഇംഗ്ലണ്ടിലെ 5 ടെസ്റ്റുകളിലും കളിക്കില്ലെന്ന് സെലക്ടർമാർ തീരുമാനിച്ചിട്ടുണ്ട്.
Read more
പരിക്കിനെ തുടർന്ന് ബുംറയ്ക്ക് ചാമ്പ്യൻസ് ട്രോഫിയും 2025 ലെ ഐപിഎല്ലിന്റെ ആദ്യ പകുതിയും നഷ്ടമായിരുന്നു. എന്തായാലും നായകനായി രോഹിത് തന്നെ തുടരുമ്പോൾ ഉപനായക സ്ഥാനത്തേക്ക് ഗില്ലും പന്തുമാണ് മത്സരം കൊടുക്കുന്നത്.