'എന്താ ജഡു ഇത്', ഓൾറൗണ്ടർ പ്രകടനത്തിൽ വീണ്ടും ഫ്ലോപ്പായി രവീന്ദ്ര ജഡേജ; ഏകദിന ഫോർമാറ്റിൽ നിന്നും വിരമിച്ചൂടെയെന്ന് ആരാധകർ

ന്യുസിലാൻഡിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യക്ക് വീണ്ടും തോൽവി. ഇതോടെ ഏകദിന പരമ്പര കീവികൾ 2-1 നു സ്വന്തമാക്കി. 41 റൺസിനാണ് ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്. ഇന്ത്യക്കായി വിരാട് കോഹ്ലി, ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്‌ഡി എന്നിവർ മാത്രമാണ് തിളങ്ങിയത്. കീവികൾക്ക് വേണ്ടി സെഞ്ച്വറിയടിച്ച ഡാരിൽ മിച്ചലിന്റെയും ഗ്ലെൻ ഫിലിപ്‌സിന്റെയും ബാറ്റിങ് മികവിലാണ് ന്യൂസിലാൻഡ് 337 എന്ന മികച്ച സ്‌കോറിലെത്തിച്ചത്.

ഇന്ത്യക്കായി വിരാട് കോഹ്ലി 108 പന്തിൽ 10 ഫോറും 3 സിക്‌സും അടക്കം 124 റൺസാണ് അടിച്ചെടുത്തത്. 57 പന്തിൽ രണ്ട് ഫോറും സിക്‌സും അടക്കം 53 റൺസാണ് നിതീഷ് കുമാർ നേടിയത്. കൂടാതെ ഹർഷിത് റാണ 43 പന്തിൽ നാല് ഫോറും നാല് സിക്‌സും അടക്കം 52 റൺസും നേടി പൊരുതി.

Read more

ടൂർണമെന്റിൽ ഉടനീളം മോശമായ പ്രകടനമാണ് ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ കാഴ്ച വെച്ചത്. 2020 ശേഷം ഏകദിനത്തിൽ ഒരു അർദ്ധ സെഞ്ചുറി പോലുമില്ലാത്ത താരം ഇപ്പോഴും ടീമിൽ തുടരുന്നതിൽ വൻ ആരാധകരോഷമാണ് ഉയർന്നു വരുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ ബാറ്റിംഗിൽ 12 റൺസും ബോളിങ്ങിൽ വിക്കറ്റുകൾ ഒന്നും തന്നെയും നേടിയിരുന്നില്ല. അടുത്ത പരമ്പരയിൽ താരത്തിന് അവസരം ലഭിക്കാനുള്ള സാധ്യതകൾ കുറവാണെന്നാണ് ആരാധകരുടെ അഭിപ്രായം.