മില്ലറെ പുറത്താക്കാൻ എന്താണ് വഴി, ഭുവിയുടെ മറുപടി വൈറൽ; ഇന്ന് ആ മാറ്റം സംഭവിച്ചേക്കും

ഞായറാഴ്ച കട്ടക്കിൽ നടക്കുന്ന രണ്ടാം ടി20യിൽ ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറെക്കുറിച്ചുള്ള ചോദ്യത്തിന് ഭുവനേശ്വർ കുമാർ പറഞ്ഞ മറുപടി വൈറൽ ആയി. ഫോമിലുള്ള മില്ലറാണ് കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയെ തകർത്തത്.

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനായി തിളങ്ങിയ മില്ലർ, ഡൽഹിയിൽ ഇന്ത്യക്കെതിരായ ആദ്യ ടി20യിൽ തന്റെ ഫോം പുതുടർന്നു. 31 പന്തിൽ നാല് ഫോറും അഞ്ച് സിക്‌സും സഹിതം പുറത്താകാതെ 64 റൺസ് നേടിയ 32-കാരൻ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സിന്റെ നട്ടെല്ലായി.

മില്ലർ പുറത്താക്കാൻ എന്താണ് വഴിയെന്ന് ചോദിച്ചപ്പോൾ ഭുവിയുടെ മറുപടി ഇങ്ങനെ- “മില്ലർക്ക് എതിരെ ബോൾ ബൗൾ ചെയ്യുന്നത് ബുദ്ധിമുട്ടാണ്, അവൻ നല്ല ഫോമിലാണ്. ദക്ഷിണാഫ്രിക്ക അവനെ പുറത്താക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ അവർ അങ്ങനെ ചെയ്തില്ല. ഐപിഎല്ലിൽ അദ്ദേഹം നന്നായി ബാറ്റ് ചെയ്തു, അദ്ദേഹത്തിന്റെ കഴിവ് ഞങ്ങൾക്കറിയാം. അവനോട് ബൗളിംഗ് ഒരു ആയിരിക്കും. വെല്ലുവിളി തന്നെയാണ്.”

“നിങ്ങൾ പറഞ്ഞത് പോലെ, ആദ്യ മത്സരത്തിൽ ബൗളിംഗ് മികച്ചതായിരുന്നില്ല, അതിനാൽ രണ്ടാം ടി20യിൽ ഞങ്ങൾ മികച്ച രീതിയിൽ ബൗൾ ചെയ്യുമെന്നും അടുത്ത മത്സരത്തിൽ തിരിച്ചുവരാനും പറ്റും എന്നാണ് പ്രതീക്ഷ. ഈ പരമ്പരയിൽ ഞങ്ങൾക്ക് നാല് മത്സരങ്ങൾ ബാക്കിയുണ്ട്. പരമ്പര നേടാനുള്ള അവസരം ഉണ്ട് . ഞങ്ങൾക്ക് നന്നായി ബൗൾ ചെയ്യണം, മുമ്പത്തെ കളി പോലെ തന്നെ ബാറ്റ് ചെയ്യണം. എന്താണ് തെറ്റ് സംഭവിച്ചതെന്ന് ഞങ്ങൾ ചർച്ച ചെയ്തു.

ഇന്നത്തെ മത്സരം തോറ്റാൽ ഇന്ത്യയുടെ പരമ്പര മോഹങ്ങൾക്ക് അതൊരു വലിയ തിരിച്ചടിയാകും.