ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര 3-0ന് ഇന്ത്യ തൂത്തുവാരിയിരുന്നു. പരമ്പര തൂത്തുവാരിയ ഇന്ത്യക്ക് അഭിനന്ദനം കിട്ടിയെങ്കിലും മത്സരശേഷം നടന്ന ഒരു സംഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. അഹമ്മദാബാദിൽ നടന്ന പരമ്പരയിൽ മൂന്നാം മത്സരത്തിൽ 142 റൺസിൻ്റെ തകർപ്പൻ വിജയത്തിന് ശേഷം രോഹിത് ശർമ്മ, വിരാട് കോഹ്ലി, കെ എൽ രാഹുൽ എന്നിവർ ആണ് ഏകദിന പരമ്പരക്ക് ശേഷം കിട്ടിയ ട്രോഫി എടുക്കാൻ മറന്നത്.
ഐസിസി ചെയർമാൻ ജയ് ഷായിൽ നിന്ന് രോഹിത് ട്രോഫി ഏറ്റുവാങ്ങിയ ശേഷം ടീം മുഴുവൻ ‘വിന്നേഴ്സ്’ പ്ലക്കാർഡുമായി പോസ് ചെയ്തു. എന്നിരുന്നാലും, ആഘോഷങ്ങൾ അവസാനിച്ചപ്പോൾ, രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, കെഎൽ രാഹുൽ എന്നിവർ സംസാരിച്ചുകൊണ്ട് ട്രോഫി എടുക്കാതെ നടക്കുക ആയിരുന്നു. ഇപ്പോൾ വൈറലായ ഒരു വിഡിയോയിൽ തങ്ങൾക്ക് സംഭവിച്ച അബദ്ധം മനസിലാക്കിയ രോഹിത് രാഹുലിനൊപ്പം ചിരിച്ചുകൊണ്ട് ട്രോഫി എടുക്കാൻ പോകുന്നതും സംസാരിക്കുന്നതും കാണാം.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ 3-0 വൈറ്റ്‌വാഷ് പൂർത്തിയാക്കിയ ഇന്ത്യ 4-1 ന് ടി 20 പരമ്പര സ്വന്തം ആയിരുന്നു. വൈറ്റ്-ബോൾ ക്രിക്കറ്റിലെ തങ്ങളുടെ അടതിപത്യം കാണിച്ച ഇന്ത്യ ആത്മവിശ്വാസത്തിലാണ് ചാമ്പ്യൻസ് ട്രോഫിക്ക് ഇറങ്ങുന്നത്. ഫെബ്രുവരി 20ന് ദുബായിൽ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ’ ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരം.
ബംഗ്ലാദേശ്, ന്യൂസിലൻഡ്, സഹ-ആതിഥേയരായ പാകിസ്ഥാൻ എന്നിവർക്കൊപ്പമാണ് ഇന്ത്യ ഗ്രൂപ്പ് എയിൽ ഇടംപിടിച്ചിരിക്കുന്നത്.
teeno ke teeno paagal, trophy hi bhul gaye 😭😭😭 pic.twitter.com/IJhJPKqjwy
— T. (@iklamhaa) February 13, 2025