അവനെ പോലെ ഒരു വജ്രം കൈയിൽ ഇരുന്നിട്ട് മര്യാദക്ക് ഉപയോഗിക്കാൻ നിങ്ങൾക്ക് പറ്റിയോ, എന്തൊരു മണ്ടൻ തീരുമാനങ്ങളാണ് നിങ്ങൾ എടുക്കുന്നത്; പഞ്ചാബിനെതിരെ ആകാശ് ചോപ്ര ; പറയുന്നത് ഇങ്ങനെ

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2023 ൽ പഞ്ചാബ് കിംഗ്‌സ് സൂപ്പർ ബോളർ അർഷ്ദീപ് സിങ്ങിനെ ഉപയോഗിച്ച രീതി വളരെ മോശമായി പോയി എന്ന അഭിപ്രായവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആകാശ് ചോപ്ര. ബുധനാഴ്ച ഡൽഹിയുമായി നടന്ന മത്സരത്തിലെ പഞ്ചാബിന്റെ തോൽവിയിൽ ടീം മാനേജ്‌മെന്റിനെ ചോദ്യം ചെയ്യാൻ അദ്ദേഹം സോഷ്യൽ മീഡിയയിൽ എത്തി.

സീസണിന്റെ തുടക്കത്തിൽ, അർഷ്ദീപ് വളരെ മികച്ച ഫോമിലാണ് ടൂർണമെന്റ് ആരംഭിച്ചത്. നിലവിൽ 16 വിക്കറ്റുകൾ അദ്ദേഹത്തിന്റെ പേരിലുണ്ട്. എന്നിരുന്നാലും, കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പഞ്ചാബ് ബോളറുമാർ എല്ലാവരും യദേഷ്ടം അടികൊണ്ടപ്പോൾ പോലും 2 ഓവറുകൾ മാത്രമാണ് സൂപ്പർ ബോളർക്ക് ധവാൻ പന്ത് നൽകിയത്. ഇതാണ് ചോപ്രയെ അസ്വസ്ഥനാക്കിയത്.

“പർപ്പിൾ ക്യാപ്പിനായുള്ള മത്സരത്തിൽ സീസണിൽ മുന്നിൽ ആളായിരുന്നു അർശ്ദീപ്. അവനെ നല്ല രീതിയിൽ അല്ല ടീം ഉപയോഗിക്കുന്നത്. അത് ധവാന്റെ ക്യാപ്റ്റൻസിയുടെ പ്രശ്‌നം അല്ലെന്ന് എനിക്ക് തോന്നുന്നു. എന്തുകൊണ്ടാണ് അർഷ്ദീപിനെ ഇങ്ങനെ തഴഞ്ഞതെന്നും മികച്ച രീതിയിൽ ഉപയോഗിക്കാത്തതെന്നും വിശദീകരണം പഞ്ചാബ് മാനേജ്‌മന്റ് നൽകണം ,” ട്വീറ്റിൽ പറയുന്നു.

എന്തായാലും സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്തായ ഡൽഹിക്ക് ആശ്വാസത്തിന് വക നൽകുന്ന ജയമാണ് പഞ്ചാബിനെതിരെ പിറന്നത്.