'മുംബൈ ഇന്ത്യന്‍സില്‍നിന്ന് രോഹിത് ശര്‍മ്മയെ ട്രേഡ് ചെയ്യാന്‍ ഞങ്ങള്‍ എന്തും നല്‍കുമായിരുന്നു'; പ്രമുഖ ഐപിഎല്‍ ഫ്രാഞ്ചൈസി

മുംബൈ ഇന്ത്യന്‍സില്‍നിന്ന് രോഹിത് ശര്‍മ്മയെ ട്രേഡ് ചെയ്യാന്‍ തങ്ങള്‍ എന്തും നല്‍കുമായിരുന്നെന്ന് പ്രമുഖ ഐപിഎല്‍ ഫ്രാഞ്ചൈസി. ക്രിക്ബസ് റിപ്പോര്‍ട്ട് പ്രകാരം, ഡല്‍ഹി ക്യാപിറ്റല്‍സ് അല്ലെങ്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രോഹിത് ശര്‍മ്മയ്ക്കായി മുംബൈ ഇന്ത്യന്‍സിനെ സമീപിച്ചു. എന്നാല്‍ അഞ്ച് തവണ ചാമ്പ്യന്‍മാരായ മാനേജ്‌മെന്റ് അവരുടെ വാഗ്ദാനം നിരസിച്ചു.

‘മുംബൈ ഇന്ത്യന്‍സില്‍ നിന്ന് രോഹിത് ശര്‍മ്മയെ ട്രേഡ് ചെയ്യാന്‍ ഞങ്ങള്‍ എന്തും നല്‍കുമായിരുന്നു. പക്ഷേ ഞങ്ങളുടെ ഓഫര്‍ നിരസിക്കപ്പെട്ടു, ഞങ്ങള്‍ ഇനി മത്സരത്തിന് ഇല്ല,’ ഫ്രാഞ്ചൈസി ഉദ്യോഗസ്ഥന്‍ ക്രിക്ബസിനോട് പറഞ്ഞു.

10 വര്‍ഷം എംഐ ക്യാപ്റ്റനായിരുന്ന രോഹിത് അഞ്ച് കിരീടങ്ങള്‍ നേടി. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി അദ്ദേഹത്തിന് പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. കൂടാതെ 2022 ല്‍ ടീമും അവസാനമായി ഫിനിഷ് ചെയ്തു. 2023 ല്‍ പ്ലേ ഓഫില്‍ എത്തി.

രോഹിതിന് പകരം ഹാര്‍ദിക്കിനെ ഉള്‍പ്പെടുത്തിയ മുംബൈ ഇന്ത്യന്‍സിന്റെ തീരുമാനത്തെ സുനില്‍ ഗവാസ്‌കര്‍ പിന്തുണച്ചു. ”അവകാശങ്ങളും തെറ്റുകളും ഇല്ല. ടീമിന്റെ നേട്ടത്തിന് വേണ്ടിയാണ് തീരുമാനം. കഴിഞ്ഞ രണ്ട് വര്‍ഷമായി, ബാറ്റില്‍ രോഹിതിന്റെ സംഭാവന തൃപ്തികരമല്ലാത്തതിനാല്‍ ലീഗ് വിജയിക്കുന്നതില്‍ ടീം പരാജയപ്പെട്ടു. അവര്‍ 2022-ല്‍ ഒമ്പതോ പത്തോ സ്ഥാനത്തായിരുന്നു, 2023-ല്‍ പ്ലേഓഫിന് യോഗ്യത നേടി’ സ്റ്റാര്‍ സ്പോര്‍ട്സില്‍ ഗവാസ്‌കര്‍ പറഞ്ഞു.