ശാസ്ത്രി പറഞ്ഞ ഡ്രൈവിംഗ് ലൈസെൻസ് ഉപദേശം സ്വീകരിച്ചാൽ അടുത്ത ടെസ്റ്റ് നമ്മൾ ജയിക്കും, ഇന്ത്യക്ക് വലിയ ഉപദേശവുമായി ഭരത് അരുൺ; പറയുന്നത് ഇങ്ങനെ

നാളെ കേപ്ടൗണിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ്നടക്കുന്നത്. രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം ഈ ഗ്രൗണ്ടിൽ ഒരു ടെസ്റ്റ് പോലും ജയിച്ചിട്ടില്ല. ഇപ്പോൾ രണ്ട് ടെസ്റ്റുകളുടെ പരമ്പരയിൽ 0-1 ന് പിന്നിലാണ്. ടെസ്റ്റിൽ ജയിച്ചില്ലെങ്കിൽ തുടർച്ചയായ സൗത്താഫ്രിക്കൻ മണ്ണിലെ തോൽവി എന്ന നാണക്കേട് ഇന്ത്യയെ പിന്തുടരും. ജയിച്ചാൽ പരമ്പര സമനില ആക്കിയതിന്റെ സന്തോഷം ഇന്ത്യക്ക് ഉണ്ടാകും.

നിർണായക മത്സരത്തിന് മുന്നോടിയായി, മുൻ ഇന്ത്യൻ ബൗളിംഗ് കോച്ച് ഭരത് അരുൺ, 2018 ലെ പര്യടനത്തിനിടെ മുൻ ഹെഡ് കോച്ച് രവി ശാസ്ത്രി ഒരിക്കൽ പറഞ്ഞ നിർണായക ഉപദേശം പങ്കിട്ടു, ഇത് കേപ്ടൗണിൽ മികച്ച പ്രകടനം നടത്താൻ ബൗളർമാരെ പ്രേരിപ്പിച്ചു.

“ബൗളർമാർക്ക് അവരുടെ ലൈനുകളിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കൻ ബോളറുമാറായി താരതമ്യപ്പെടുത്തിയാൽ നമ്മൾ വീക്ക് ആയിരുന്നു. ലൈനും ലെങ്തും കണ്ടെത്താൻ അവർ ബുദ്ധിമുട്ടി. ചില ഡെലിവറികൾ ഷോർട്ടും ചിലത് വൈഡും ആയിരുന്നു. അത് ദക്ഷിണാഫ്രിക്കയിൽ ബൗളിങ്ങിന് അനുയോജ്യമല്ല. ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിന് ശേഷം രവി ശാസ്ത്രിയുടെ നിർദ്ദേശങ്ങൾ ഞാൻ ഓർക്കുന്നു. കൂടുതൽ ആക്രമണോത്സുകരായിരിക്കാനും ഒരു പ്രത്യേക കാരണമില്ലെങ്കിൽ പിന്നോട്ട് പോകരുതെന്നും അദ്ദേഹം ഞങ്ങളെ ഉപദേശിച്ചു. ‘നിങ്ങൾക്ക് മറ്റെന്തെങ്കിലും മനസ്സിലില്ലെങ്കിൽ നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് വീട്ടിൽ വയ്ക്കുക,’ ശാസ്ത്രി പറഞ്ഞു. ഞങ്ങളുടെ ബൗളിംഗിൽ വിപ്ലവം സൃഷ്ടിച്ച വഴിത്തിരിവായിരുന്നു ഇത്. അതുകൊണ്ട് തന്നെ അച്ചടക്കമാണ് ബൗളിംഗിലെ ഏറ്റവും നിർണായക ഘടകം എന്ന് ഞാൻ വിശ്വസിക്കുന്നു.

ഇന്ത്യ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ ആദ്യ മത്സരത്തെക്കുറിച്ചും താരം പറഞ്ഞു. ജസ്പ്രീത് ബുംറ മാത്രമാണ് ഇന്ത്യൻ നിരയിൽ നിന്ന് തന്നെ ആകർഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ദക്ഷിണാഫ്രിക്കൻ സീമർ കാഗിസോ റബാഡയെ അരുൺ പ്രശംസിച്ചു.” റബാഡ പന്തെറിഞ്ഞത് പോലെ പന്തെറിഞ്ഞാൽ നമുക്ക് മത്സരത്തിൽ എളുപ്പത്തിൽ ജയിക്കാൻ പറ്റും. ബോളർമാർ ആ നിലവാരത്തിലേക്ക് വരണം എന്ന് മാത്രം.” മുൻ പരിശീലകൻ പറഞ്ഞു