ഞങ്ങള്‍ രാജ്യസ്‌നേഹികള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ഖാലിസ്ഥാന്‍ ഗീതങ്ങള്‍ പാടണം, അര്‍ഷ്ദീപിന്റെ പ്രൊഫൈലിന്റെ താഴെ ചെന്ന് രാപ്പാര്‍ക്കണം, കഴിയുമെങ്കില്‍ പുതിയ വിസ വരെ റെഡി ആക്കിക്കൊടുക്കണം

അബ്ദുള്‍ ആഷിഖ് ചിറയ്ക്കല്‍

പാകിസ്താനെതിരെ ഏഷ്യ കപ്പിലെ റൌണ്ട് 2 മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ പാക് ബാറ്റര്‍ ആസിഫലിയുടെ സിമ്പിള്‍ ക്യാച്ച് ഡ്രോപ്പ് ചെയ്ത അര്‍ശ്ദീപ് ആണ് കാരണക്കാരന്‍ എന്നാണ് സോഷ്യല്‍ മീഡിയ നിറയെ.. അദ്ദേഹത്തിന്റെ വിക്കിപ്പീഡിയ വരെ edit ചെയ്ത് ഖാലിസ്ഥാനി എന്ന് കൂട്ടിച്ചേര്‍ത്തതും ‘brother from another mother’ എന്ന status കൊണ്ട് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞാടുകയും ചെയ്യുന്ന പാക്കിസ്ഥാനികളുടെ മാനസികാവസ്ഥ നമുക്ക് മനസിലാക്കാം ..

എന്നാല്‍, നമ്മുടെ രാജ്യക്കാര്‍, രാജ്യസ്‌നേഹം എന്ന കപട വികാരം എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍ പോലെ മനസ്സില്‍ കൊണ്ട് നടക്കുന്ന കുറെ കളിപ്പിരാന്തന്‍മാര്‍ ഒരു തോല്‍വിയുടെ പേരില്‍ ആ കളിക്കാരനെ ക്രൂശിക്കുമ്പോള്‍ ,, അവരും മനുഷ്യരാണ് എന്ന് ചിന്തിക്കാന്‍ സാധിക്കാത്തത് എന്ത് കൊണ്ട്..??

Powerplay ല്‍ ആവശ്യത്തിലധികം റണ്‍സ് ഉണ്ടായിട്ടും എല്ലാ ബോളും അക്രമിച്ച് വിക്കറ്റ് കളഞ്ഞ openers, 40 ഓളം പന്തുകള്‍ നേരിട്ടിട്ടും ഫിനിഷിങ്ങില്‍ മികച്ച ടോട്ടല്‍ എത്തിക്കാന്‍ സാധിക്കാതെ പോയ കോഹ്ലി, മിഡില്‍ ഓവറുകളില്‍ runs between the wicket ലെ പന്തിന്റെ അമ്പരപ്പ്, സ്‌കോറിങ്ങില്‍ ഇന്ത്യയുടെ വേഗത കുറച്ച ഹാര്‍ദികിന്റെയും ഹൂഡയുടെയും സൂര്യയുടെയും പതര്‍ച്ച.. എല്ലാം കഴിഞ്ഞ് ബൗളിംഗില്‍ 10 ലധികം എക്കണോമി വഴങ്ങിയ ചാഹലും പാണ്ട്യയും, നിര്‍ണ്ണായക 19 ആം ഓവറില്‍ 19 റണ്‍സ് വഴങ്ങിയ അനുഭവസമ്പന്നനായ ഭുവി, അഞ്ചാം ബൗളര്‍ എന്ന option ഉണ്ടായിട്ടും പേരിന് പോലും ഉപയോഗിക്കാന്‍ മടിച്ച നായകന്‍.. എല്ലാരും സേഫ്..

Arshdeep, ഇന്നത്തെ ബലിയാട് നിങ്ങള്‍ ആണ് .. കാരണം ഒരു തോല്‍വിക്ക് കാരണക്കാരന്‍ അത്യാവശ്യം ആണ് .. അത് ചിരവൈരികള്‍ ആയ പാകിസ്താനോട് ആവുമ്പോള്‍ പ്രത്യേകിച്ചും.. ഞങ്ങള്‍ രാജ്യസ്‌നേഹികള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ഖാലിസ്ഥാന്‍ ഗീതങ്ങള്‍ പാടണം .. അര്‍ഷ്ദീപിന്റെ പ്രൊഫൈലിന്റെ താഴെ ചെന്ന് രാപ്പാര്‍ക്കണം .. കഴിയുമെങ്കില്‍ പുതിയ വിസ വരെ റെഡി ആക്കിക്കൊടുക്കണം.. പക്ഷെ അവരാരും മനസിലാക്കുന്നില്ല ഒരാഴ്ച മുമ്പ് ഇതേ പാകിസ്ഥാന്‍ ടീമിനോട് ജയിച്ചെപ്പോള്‍ ഇന്നത്തെ കളിയിലെ Mom ആയ നവാസിന്റേത് അടക്കം 2 വിക്കറ്റുകള്‍ നേടി ഇന്ത്യക്ക് മുന്‍തൂക്കം നല്‍കിയ ബൗളര്‍ ഇതേ Arshdeep ആയിരുന്നു എന്ന്..

ക്രിക്കറ്റ് മനസിനെ കീഴടക്കാന്‍ വരെ ശക്തിയുള്ള ഒരു വികാരം ആണ് .. പക്ഷെ cricket എന്ന ഗെയിമിന് തന്നെയായിരിക്കണം Ultimate മുന്‍തൂക്കം. Team, Players, Nation, State, Franchise എല്ലാം അതിന് ശേഷമേ വരാന്‍ പാടുള്ളു.. #We_StandwithArshdeep

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24×7